
സേവനത്തിനിടെ ജീവത്യാഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം ഒക്ടോബർ 21 ന് പോലീസ് സ്മൃതിദിനം; കോട്ടയം ജില്ലയിൽ സ്മൃതി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടിയുമായി ജില്ലാ പോലീസ് ; സമാപനം ഒക്ടോബർ 31ന് സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം വിപുലമായ പരിപാടികളാണ് ജില്ലാ പോലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്. സേവനത്തിനിടെ ജീവത്യാഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം എല്ലാ വർഷവും ഒക്ടോബർ 21 ന് പോലീസ് സ്മൃതി ദിനമായി ആചരിച്ചുവരുന്നു.
പോലീസ് സ്മൃതിദിനമായ 21 ന് രാവിലെ എട്ടുമണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നതോടുകൂടി പരിപാടിക്ക് തുടക്കമാവുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്ന്ന് ഇതിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി രക്തദാന ക്യാമ്പ്, സൗജന്യ നേത്രപരിശോധന ക്യാമ്പ്, കൂട്ടയോട്ടം, ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഫ്ലാഷ് മോബുകൾ, മോട്ടോർബൈക്ക്, സൈക്കിൾ റാലികൾ, മിനി മാരത്തോൺ, ക്രിക്കറ്റ് മത്സരം, കുട്ടികളുടെ ചിത്രരചനാ മത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തപ്പെടുന്നതാണ്. ഒക്ടോബർ 21ന് ആരംഭിക്കുന്ന പരിപാടികൾ 31 ഓടുകൂടി സമാപിക്കുന്നതായിരിക്കും.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]