

First Published Oct 19, 2023, 5:47 PM IST
ഉത്സവ കാലത്തിനു ആരംഭം കുറിക്കുന്നതാണ് ഒക്ടോബർ മാസം. നിരവധി അവധികളാണ് ഒക്ടോബറിലുള്ളത്. ദുർഗാ പൂജയോട് അനുബന്ധിച്ചും രാജ്യത്ത് ബാങ്കുകൾക്ക് അവധിയുണ്ട്. ബാങ്ക് ഇടപാടുകൾ നടത്തുന്ന വ്യക്തികളാണെങ്കിൽ തീർച്ചയായും ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം, ഏതെങ്കിലും നിർണായക ബാങ്ക് ഇടപാടുകൾ നടത്താൻ തെരഞ്ഞെടുത്ത ദിനം ബാങ്ക് അവധിയാണെങ്കിൽ ബുദ്ധിമുട്ടും.
ഒക്ടോബർ 15-ന് പത്ത് ദിവസത്തെ ആഘോഷമായ നവരാത്രി ഉത്സവം ആരംഭിച്ചു. ഈ ആഘോഷങ്ങളിൽ, രാജ്യത്തെ വിവിധ സംസ്ഥാങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. അതേസമയം ബാങ്ക് അവധികൾ സംസ്ഥാനങ്ങൾക്കിടയിൽ വ്യത്യസ്തമായിരിക്കും. കാരണം, ഓരോ നഗരങ്ങൾക്കും അവരുടേതായ പ്രത്യേക അവധിദിനങ്ങള് ഉണ്ടാകും. ഒക്ടോബർ 24 ന് മാത്രമാണ് രാജ്യത്തെ മുഴുവൻ ബാങ്കുകളും അടഞ്ഞു കിടക്കുക.
2023 ഒക്ടോബറിലെ ബാങ്ക് അവധിദിനങ്ങൾ
ആർബിഐയുടെ അവധിക്കാല കലണ്ടർ അനുസരിച്ച്, 2023 ഒക്ടോബറിൽ 16 ബാങ്ക് അവധികൾ ഉണ്ട്. വാരാന്ത്യ അവധികളും ഇതിൽ ഉൾപ്പെടും.
ഒക്ടോബർ 1, – 1 ഞായറാഴ്ച
ഒക്ടോബർ 2 – ഗാന്ധി ജയന്തി – ഇന്ത്യ
ഒക്ടോബർ 8, – രണ്ടാം ഞായർ
ഒക്ടോബർ 14 – രണ്ടാം ശനി, ബതുകമ്മയുടെ ആദ്യ ദിവസം – തെലങ്കാന
ഒക്ടോബർ 15, – ഞായർ
ഒക്ടോബർ 21 – മഹാ സപ്തമി – ഇന്ത്യ
ഒക്ടോബർ 22 – മഹാ അഷ്ടമി – ഇന്ത്യ
ഒക്ടോബർ 23 – മഹാ നവമി – ഇന്ത്യ
ഒക്ടോബർ 24 – നാലാം ശനി, ദസറ/വിജയ ദശമി – ഇന്ത്യ
ഒക്ടോബർ 28 – മഹർഷി വാൽമീകി ജയന്തി – ഇന്ത്യ
ഒക്ടോബർ 29, – ഞായർ
ഒക്ടോബർ 31 – സർദാർ വല്ലഭായ് പട്ടേൽ ജയന്തി – ഗുജറാത്ത്
Last Updated Oct 19, 2023, 5:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]