ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ ആദ്യ പ്രതികരണവുമായി ഇതിഹാസ നടൻ മോഹൻലാൽ. ഇതൊരു മഹത്തായ അംഗീകാരമാണെന്നും മലയാള സിനിമയ്ക്ക് മുഴുവനായി ലഭിച്ച നേട്ടമാണിതെന്നും മോഹൻലാൽ newskerala.net-നോട് പറഞ്ഞു.
തന്നെ താനാക്കി മാറ്റിയ സിനിമാ ലോകത്തിനും എന്നും പിന്തുണ നൽകുന്ന പ്രിയ പ്രേക്ഷകർക്കും അദ്ദേഹം ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചു. “ഒരുപാട് സന്തോഷം, എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.
ഒരു പരിപാടിയുടെ ചിത്രീകരണത്തിനിടയിലാണ് പുരസ്കാര വാർത്ത ഞാൻ അറിയുന്നത്. ഇപ്പോൾ ചെന്നൈയിൽ ഒരു യാത്രയിലാണ്.
എന്ത് പറയണമെന്നെനിക്കറിയില്ല. എന്നെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്ത ജൂറിക്കും ഭാരത സർക്കാരിനും ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു.
എൻ്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തിലെ ഓരോ അംഗത്തിനും നന്ദി.
ഇതൊരു വലിയ അംഗീകാരമാണ്, ഒപ്പം മലയാള സിനിമയ്ക്കുള്ള അംഗീകാരവും. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഈ നേട്ടം ഞാൻ പങ്കുവയ്ക്കുന്നു.
എത്രയോ ഇതിഹാസങ്ങൾ സഞ്ചരിച്ച പാതയിലൂടെ യാത്ര ചെയ്യുന്ന ഒരു എളിയ കലാകാരനാണ് ഞാൻ. അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു.
ഈശ്വരനും എൻ്റെ മാതാപിതാക്കൾക്കും നന്ദി. ഇതൊരു പറഞ്ഞറിയിക്കാനാവാത്ത നിമിഷമാണ്.
നമ്മോടൊപ്പം സഞ്ചരിച്ച്, നമ്മെ വിട്ടുപിരിഞ്ഞ മഹാരഥന്മാരായ എല്ലാ കലാകാരന്മാരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു,” മോഹൻലാൽ പറഞ്ഞു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]