പത്തനംതിട്ട ∙
പങ്കെടുക്കാൻ റജിസ്റ്റർ ചെയ്ത പ്രതിനിധികളുടെ പകുതി പോലും എത്തിയില്ല.
ഓൺലൈൻ വഴി 4245 പേർ റജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരം പേർ പോലും എത്തിയില്ലെന്നാണ് ഒടുവിലത്തെ വിവരം. എന്നാൽ രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോർഡ് അവകാശപ്പെടുന്നത്.
ഓൺലൈൻ വഴി ആദ്യം റജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്.
എന്നാൽ ഇതിൽ ആയിരത്തിനു താഴെ പേർ മാത്രമാണ് ഓൺലൈൻ ആയി റജിസ്റ്റർ ചെയ്ത ശേഷം സംഗമത്തിന് എത്തിയത്. ദേവസ്വം ബോർഡ് അഞ്ഞൂറു പേരെ ക്ഷണിച്ചിരുന്നു.
ഇവരെ കൂടി കൂട്ടിയാൽ ആയിരത്തി അഞ്ഞൂറിനു താഴെയാണ് പങ്കെടുത്തവരുടെ എണ്ണം. ഉദ്ഘാടനത്തിനു ശേഷം വേദി വിട്ടതോടെ കസേരകൾ കാലിയായി.
പിന്നീട് നടന്ന സെമിനാറുകൾ എല്ലാം ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയാണ് നടന്നത്.
ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യം വച്ചത് അത് അർഥപൂർണമാകുന്ന അവസ്ഥയിൽ എത്തിച്ചേർന്നുവെന്ന് ദേവസ്വം മന്ത്രി
സമാപന സമ്മേളനത്തിൽ പറഞ്ഞു. മാസ്റ്റർപ്ലാൻ സംബന്ധിച്ച് നടന്ന ചർച്ചാ വേദിയിൽ 652 പേർ പങ്കെടുത്തുവെന്നാണ് മന്ത്രി പറയുന്നത്.
ക്രൗഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ചർച്ചയിൽ 250ലധികം ആളുകൾ പങ്കെടുത്തു.
മൂന്നാമത്തെ സെഷനിൽ 300ലേറെ പേർ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞു. അന്തിമ കണക്കുകൾ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ചിട്ടില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]