തൃശ്ശൂർ: കോർപ്പറേഷനിലെ വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ വിവാദ ഉത്തരവ് മരവിപ്പിച്ചതായി മേയർ എം.കെ വർഗീസ് അറിയിച്ചു. വിഷയത്തിൽ പരിഹാരം കാണുന്നതിനായി ഈ മാസം 23-ന് മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഉത്തരവ് പുറത്തിറങ്ങാനിടയായ സാഹചര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്ന നിലപാടിൽ മേയർ ഉറച്ചുനിന്നു. കേരളത്തിൽ സ്വന്തമായി വൈദ്യുതി വിതരണം നടത്തുന്ന ഏക കോർപ്പറേഷനാണ് തൃശ്ശൂർ.
ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായാണ് വൈദ്യുതി വിഭാഗത്തിലെ 229 തസ്തികകൾ 103 ആയി കുറച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരം ആരംഭിച്ചതോടെ നഗരത്തിലെ വൈദ്യുതി വിതരണം താറുമാറായിരുന്നു.
ഉത്തരവ് പൂർണ്ണമായി പിൻവലിക്കണമെന്നാണ് കോർപ്പറേഷൻ്റെ ആവശ്യം. ജീവനക്കാർ നേരിടുന്ന പ്രതിസന്ധിക്ക് ഒരുമിച്ച് പരിഹാരം കാണുന്നതിന് പകരം, പ്രതിപക്ഷം തന്നെ വേട്ടയാടുകയാണെന്നും മേയർ കുറ്റപ്പെടുത്തി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]