‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.
സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. നൂഡിൽസ് കൊണ്ട് ഒരു വെറൈറ്റി ഐറ്റം തയ്യാറാക്കിയാലോ? വേണ്ട
ചേരുവകൾ നൂഡിൽസ് – 2 കപ്പ് പച്ചമാങ്ങ – 1/2 കപ്പ് മഞ്ഞൾ പൊടി – 1/2 സ്പൂൺ മുളക് പൊടി – 1 സ്പൂൺ ചാട്ട് മസാല – 1/2 സ്പൂൺ സവാള – 1 കപ്പ് ക്യാരറ്റ് – 1 കപ്പ് ആപ്പിൾ – 1/2 കപ്പ് എണ്ണ – 2 സ്പൂൺ പൊരി – 1 കപ്പ് പഞ്ചസാര – 1 സ്പൂൺ നാരങ്ങാ നീര് -1 നാരങ്ങ പച്ചമുളക് – 2 സ്പൂൺ മല്ലിയില – 2 സ്പൂൺ തയ്യാറാക്കുന്ന വിധം ഒരു പാൻ ചൂടാകുമ്പോൾ അതിലേയ്ക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഒന്ന് മൂപ്പിച്ചതിനുശേഷം ഇതിലേക്ക് പൊരി ചേർത്ത് നന്നായിട്ട് എടുക്കുക.
അതിനുശേഷം അതൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക് നൂഡിൽസ് ചേർത്തുകൊടുത്ത് നന്നായിട്ട് ഒന്നുകൂടി വറുത്തെടുത്തതിനുശേഷം ഇനി നമുക്ക് മറ്റു ചേരുവകൾ ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് ഇളക്കി യോജിപ്പിക്കാം. അതിനായി നമുക്ക് നൂഡിൽസ് പുറത്തു വെച്ചിട്ടുള്ള റൈസും കൂടി നമുക്ക് ഒരു പാത്രത്തിൽ ഇട്ടു കൊടുത്തതിനുശേഷം സവാള ചെറുതായി അരിഞ്ഞത്, ക്യാരറ്റ് ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് പച്ചമാങ്ങ ഇതെല്ലാം ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാവുന്നതാണ്.
ഇനി ഇതിലേക്ക് ചാട്ട് മസാലയും ഗരം മസാലയും ചേർത്തു കൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കി എടുക്കാവുന്നതാണ്. അതിലേക്ക് തന്നെ മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]