കാസർകോട് ∙
യിലെ സ്വർണം വിറ്റിട്ടാണോ അയ്യപ്പ സംഗമം നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ്
. അയ്യപ്പ സംഗമം സർക്കാരിന്റെ കുതന്ത്രമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം തട്ടിപ്പാണ്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയിട്ടുള്ള സത്യവാങ്മൂലം പിൻവലിച്ചശേഷമാണ് സംഗമം നടത്തേണ്ടത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തുന്ന രാഷ്ട്രീയ നാടകമാണിത്.
ശബരിമലയുടെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചവർ നടത്തുന്ന ആഗോള അയ്യപ്പ സംഗമം ഒട്ടും ആത്മാർഥതയില്ലാത്തതാണ്. സ്വർണക്കേസിൽ തീരുമാനം വന്നിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് മുൻ സ്ഥാനാർഥി കെ.ജെ. ഷൈനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
കാസർകോട് ഡിസിസിയിൽ നടക്കുന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ കോൺഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണമെന്നു നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]