പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മ അവതരിപ്പിച്ച ‘സാരി’ എന്ന ചിത്രത്തിൽ മലയാളി താരം ശ്രീലക്ഷ്മി സതീഷ് ആയിരുന്നു നായിക. ഫെബ്രുവരി 8-ന് തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടാനായില്ല.
റിലീസ് ചെയ്ത് അഞ്ച് മാസങ്ങൾക്ക് ശേഷം ഒടിടിയിൽ എത്തിയ ചിത്രം, ഇപ്പോൾ രചയിതാവ് കൂടിയായ രാം ഗോപാൽ വർമ്മ യൂട്യൂബിൽ സൗജന്യമായി റിലീസ് ചെയ്തിരിക്കുകയാണ്. ആരാധ്യ ദേവി എന്നറിയപ്പെടുന്ന നടിയുടെ ആദ്യ പേര് ശ്രീലക്ഷ്മി എന്നായിരുന്നു.
ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത ‘സാരി’, ജൂൺ 27-നാണ് ലയൺസ്ഗേറ്റ് പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ലഭ്യമാക്കിയിരുന്നു.
യൂട്യൂബിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സാരിക്കഥ സാരിയുടുത്ത ഒരു സ്ത്രീയോട് യുവാവിന് തോന്നുന്ന അതിയായ ഇഷ്ടം പിന്നീട് അപകടകരമായ ഒരു അഭിനിവേശമായി മാറുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.
സോഷ്യൽ മീഡിയയിലെ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ ശ്രീലക്ഷ്മി സതീഷിൻ്റെ ചിത്രങ്ങൾ കണ്ടാണ് രാം ഗോപാൽ വർമ്മ സിനിമയിലേക്ക് അവസരം നൽകിയത്. ഇതിന് ശേഷമാണ് താരം തൻ്റെ പേര് ആരാധ്യ ദേവി എന്നാക്കി മാറ്റിയത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]