മലയാള സിനിമയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡ് ഉള്ള സംഗീത സംവിധായകരില്‍ പ്രമുഖനാണ് ജേക്സ് ബിജോയ്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയവുമാണ് അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന മ്യൂസിക്.
പാട്ടുകള്‍ക്കൊപ്പം സിനിമയെ എലിവേറ്റ് ചെയ്യുന്ന പശ്ചാത്തല സംഗീതം സംവിധായകര്‍ക്ക് സമ്മാനിക്കുന്ന കാര്യത്തിലും ജേക്സ് തുടര്‍ച്ചയായി വിജയിക്കാറുണ്ട്. തുടരുമിന് ശേഷം മറ്റൊരു വലിയ വിജയത്തിലും ജേക്സ് ബിജോയ്യുടെ സംഗീതത്തിന് പങ്കുണ്ട്.
ലോകയാണ് അത്. മലയാള സിനിമയുടെ പരമ്പരാഗത അതിരുകള്‍ മായ്ച്ചുകളഞ്ഞ ചിത്രത്തിലെ സംഗീത വിഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ വേള്‍ഡ് ഓഫ് ലോക എന്ന ഗാനത്തിന്റെ ബിടിഎസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ബി കെ ബരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
അനില രാജീവ്, ആവണി മല്‍ഹാര്‍, സോണി മോഹന്‍, നീതുഷ എ സി, അജ്മല്‍ ഫാത്തിമ പര്‍വീണ്‍, അഖില്‍ ജെ ചന്ദ്, ഡോണ്‍ വിന്‍സെന്റ്, കെ സി ബാലസാരംഗന്‍, മിഥുന് ആനന്ദ്, നിഖില ചന്ദ്രന്, ഉന്മേഷ് ഉണ്ണികൃഷ്ണന്, മനീത് മനോജ്, ഗൗതം റാം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്ക്കൊപ്പം ആന്‍ഡ്രൂ ഗെര്ലിക്കെര്, ജെസി ഹൗഗെന്‍, മനീഷ് ഷാജി എന്നിവര്‍ ചേര്‍ന്നാണ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെ്തിരിക്കുന്നത്.
വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും വേണുവായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന റെക്കോര്‍ഡിന് തൊട്ടടുത്താണ് ഇപ്പോള്‍ ലോക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]