തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടിനെ മാറ്റുന്നതിൽ തീരുമാനം നീളുന്നു. നിലവിലെ സൂപ്രണ്ട് ഡോ.സുനിൽ കുമാറിന് പകരം ആരെ സൂപ്രണ്ട് സ്ഥാനത്തേക്ക് നിയമിക്കണമെന്നതിൽ ആലോചനകൾ തുടരുകയാണ്.
പകരക്കാരനിൽ തീരുമാനമാവത്തതിനാൽ ഡോ.സുനിൽ കുമാർ തന്നെ ഇപ്പോഴും സൂപ്രണ്ട് സ്ഥാനത്ത് തുടരുകയാണ്. ആശുപത്രിയുടെ സൂപ്രണ്ടായി തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് ഡോ.സുനിൽ കുമാർ രണ്ട് ദിവസം മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകിയിരുന്നു.
സൂപ്രണ്ട് ആയതോടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഡോ.ഹാരിസിന്റെ തുറന്നുപറച്ചിൽ അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദങ്ങൾ തുടർക്കഥയായതോടെയാണ് ഡോ .സുനിൽ കുമാർ സൂപ്രണ്ട് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചത്.
ഡോ.ഹാരിസിനെതിര സൂപ്രണ്ടും പ്രിൻസിപ്പാളും നടത്തിയ വാർത്താസമ്മേളനവും, വാർത്താസമ്മേളനത്തിനിടെയുള്ള ഫോൺവിളികളും ഏറെ വിവാദമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]