പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ ഒരുപിടി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത.
ഡ്യൂഡ് എന്ന ചിത്രമാണ് തമിഴിൽ മമിതയുടേതയി റിലീസിന് ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥന് നായകനായി എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.
സായി അഭ്യങ്കറാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സായി അഭ്യങ്കർ, ടിപ്പു, മോഹിത് ചൗഹാൻ എന്നിവരാണ് ആലാപനം.
സംവിധായകനായും നടനായും തിളങ്ങിയ ആളാണ് പ്രദീപ് രംഗനാഥൻ. പ്രേക്ഷകശ്രദ്ധ നേടിയ ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചത് പ്രദീപ് രംഗനാഥന് ആയിരുന്നു.
കോമാളി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കീര്‍ത്തീശ്വരനാണ് പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യുന്നത്.
പ്രശസ്ത സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന പ്രദീപ് രംഗനാഥന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മറ്റൊരു തമിഴ് ചിത്രം മമിതയുടേതായി പ്രദര്‍ശനത്തിനെത്താനുമുണ്ട്.
അരുണ്‍ വിജയ്യെ നായകനാക്കി ബാല സംവിധാനം ചെയ്ത വണങ്കാന്‍ ആണ് അത്. വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ചിത്രത്തിലും മമിത നായികയാകും.
അടുത്തിടെ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം. ഇരണ്ട് വാനം എന്നാണ് ചിത്രത്തിന്റെ പേര്.
ദിബു നൈനാന് തോമസ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം ദിനേഷ് കെ ബാബു, എഡിറ്റിംഗ് സാന്‍ ലോകേഷ്, കലാസംവിധാനം എ ഗോപി ആനന്ദ്, സ്റ്റണ്ട് കൊറിയോഗ്രഫി വിക്കി.
ലവ് സ്റ്റോറി പറയുന്ന ചിത്രമാണിത്. വിജയ്യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന് എന്ന ചിത്രത്തിലും മമിത ബൈജു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രം അടുത്ത വർഷം ജനുവരി 9ന് തിയറ്ററുകളിൽ എത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]