ആലപ്പുഴ: സഹപ്രവർത്തക ശൗചാലയത്തിൽ പോയി യൂണിഫോം മാറിക്കൊണ്ടിരുന്നത് മൊബൈൽ ഫോണിൽ പകർത്തിയയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടിൽ ശ്രീകണ്ഠൻ നായർ (54) സൗത്ത് പൊലീസിന്റെ പിടിയിലായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാർഡിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വനിതകളുടെ ശൗചാലയത്തിൽ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള പുരുഷൻമാരുടെ ശൗചാലയത്തിന്റെ മുകൾ ഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് യുവതി ശ്രദ്ധിക്കുന്നത്.
Read More… കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 19 വയസുകാരൻ
ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കൽ എൻജിനീയറോട് വിവരം പറയുകയും ചെയ്തു. മെക്കാനിക്കൽ എൻജിനീയർ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് ശ്രീകണ്ഠൻ നായരുടെ ഫോണിൽ നിന്നും വീഡിയോ ലഭിക്കുന്നത്. ഉടനെതന്നെ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]