മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലം വീണ്ടും രാജ്യത്തിന് പുറത്തേക്ക്. നവംബര്‍ പകുതിയോടെയായിരിക്കും ഇത്തവണത്തെ ഐപിഎല്‍ താരലേലം നടക്കുക. കഴിഞ്ഞ തവണത്തെപ്പോലെ ഐപിഎല്‍ താരലേലം ഇത്തവണയും കടല്കടക്കും. താരലേലം ദുബായ്, അബുദാബി, ദോഹ എന്നിവടങ്ങളില്‍ ഒരിടത്ത് ആയിരിക്കുമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിയിരിക്കുന്ന സൂചന. ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഫ്രാഞ്ചൈസികള്‍.
ഇക്കാര്യത്തില്‍ വ്യക്തത വന്നാലെ ലേലത്തില്‍ ഏതൊക്കെ താരങ്ങളെ സ്വന്തമാക്കണമെന്ന് ടീമുകള്‍ക്ക് തീരുമാനിക്കാന്‍ കഴിയൂ. ഈമാസം അവസാനത്തോടെ താരങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ഐ പി എല്‍ ഭരണ സമിതി അന്തിമതീരുമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദുബായിലാണ് താരലേലം നടന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തുന്നതാണ് ഐപിഎല്‍ പതിനെട്ടാം സീസണിന്റെ പ്രത്യേകത. രാജസ്ഥാന് റോയല്‍സിന്റെ മുഖ്യപരിശീലകനായാണ് ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിവരുന്നത്.
കോലി പുറത്തായത് വന്‍ അബദ്ധത്തിന് പിന്നാലെ! ഗില്ലും പിന്തുണച്ചില്ല, രോഹിത് ശര്‍മയുടെ മുഖം പറയും ബാക്കി
ഇന്ത്യന്‍ ടീമില്‍ ദ്രാവിഡിന്റെ സഹപരിശീകനായിരുന്ന വിക്രം റാത്തോര്‍ ബാറ്റിംഗ് കോച്ചായി രാജസ്ഥാന് റോയല്‍സില്‍ എത്തിയിരുന്നു. രാജിവച്ച ട്രെവര്‍ പെന്നിക്ക് പകരമാണ് റാത്തോര്‍ രാജസ്ഥാന്റെ ബാറ്റിംഗ് കോച്ചാവുന്നത്. രാഹുല്‍ ദ്രാവിഡിന് കീഴില്‍ വീണ്ടും ജോലി ചെയ്യാന്‍ ലഭിക്കുന്ന അവസരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നും പ്രതിഭാധനരായ താരങ്ങളുള്ള രാജസ്ഥാനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും റാത്തോര്‍ പ്രതികരിച്ചു. ഇന്ത്യക്കായി ആറ് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റാത്തോര്‍ കഴിഞ്ഞ ടി20 ലോകകപ്പ് വരെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായിരുന്ന പരസ് മാംബ്രേയും ഇന്ത്യയുടെ മുന്‍താരം മുനാഫ് പട്ടേലും ഈ സീസണില്‍ പരിശീലകനായി ഐപിഎല്‍ ടീമുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]