തിരുവനന്തപുരം: സ്റ്റീൽ കാസ്റ്റിങ്ങ് മാനുഫാക്ചറർ കമ്പനിയായ പീകേ സ്റ്റീൽസ് കാസ്റ്റിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് ജോയിന്റ് മാനേജർ മാനേജിങ്ങ് ഡയറക്ടർ ഷാനവാസിന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് വ്യവസായ മന്ത്രി പി രാജീവ്. നിങ്ങളുടെ കമ്പനി ഇനി ഇന്ത്യയിലെവിടെയെങ്കിലും വിപുലീകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിന് ഏറ്റവും പറ്റിയ ഇടം കേരളമാണ്. റെസ്പോൺസിബിൾ ബിസിനസ് ആണ് നിങ്ങൾ മുന്നോട്ടുവെക്കുന്ന ആശയമെങ്കിൽ നിങ്ങൾക്ക് കേരളത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് ഷാനവാസ് പറഞ്ഞിരുന്നു. ഇക്കാര്യമാണ് മന്ത്രി പങ്കുവെച്ചത്.
ബെംഗളൂരു പോലുള്ള വലിയ ക്ലസ്റ്ററുകളിൽ നിന്നടക്കം കേരളത്തിൽ നിക്ഷേപകർ വരുന്ന ഘട്ടത്തിൽ ഷാനവാസിനെപ്പോലുള്ളവരുടെ വാക്കുകൾ കൂടുതൽ നിക്ഷേപകർക്ക് ഇവിടെ സംരംഭങ്ങൾ ആരംഭിക്കാൻ ആത്മവിശ്വാസം പകരുമെന്നും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതുള്ള കേരളത്തിൽ നിക്ഷേപിക്കാൻ ഇനിയാരും രണ്ട് മനസോടെ നിൽക്കില്ലെന്നും മന്ത്രി കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
“നിങ്ങളുടെ കമ്പനി ഇനി ഇന്ത്യയിലെവിടെയെങ്കിലും വിപുലീകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിന് ഏറ്റവും പറ്റിയ ഇടം കേരളമാണ്. റെസ്പോൺസിബിൾ ബിസിനസ് ആണ് നിങ്ങൾ മുന്നോട്ടുവെക്കുന്ന ആശയമെങ്കിൽ നിങ്ങൾക്ക് കേരളത്തിൽ വിജയിക്കാൻ സാധിക്കും.”, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ കാസ്റ്റിങ്ങ് മാനുഫാക്ചറർ കമ്പനിയായ പീകേ സ്റ്റീൽസ് കാസ്റ്റിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് ജോയിന്റ് മാനേജർ മാനേജിങ്ങ് ഡയറക്ടർ ഷാനവാസിന്റെ വാക്കുകളാണിത്. ബംഗളൂരു പോലുള്ള വലിയ ക്ലസ്റ്ററുകളിൽ നിന്നടക്കം കേരളത്തിൽ നിക്ഷേപകർ വരുന്ന ഘട്ടത്തിൽ ഷാനവാസിനെപ്പോലുള്ളവരുടെ വാക്കുകൾ കൂടുതൽ നിക്ഷേപകർക്ക് ഇവിടെ സംരംഭങ്ങൾ ആരംഭിക്കാൻ ആത്മവിശ്വാസം പകരും. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതുള്ള കേരളത്തിൽ നിക്ഷേപിക്കാൻ ഇനിയാരും രണ്ട് മനസോടെ നിൽക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]