ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ സ്റ്റാർ ഹെൽത്തിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ ചോർന്നതായി വിവരം. ഉപഭോക്താവിന്റെ വിവരങ്ങൾ ടെലിഗ്രാമിലെ ചാറ്റ്ബോട്ടുകൾ വഴി പരസ്യമായി ലഭിക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ വിവരമാണ് ഇത്തരത്തിൽ ചേർന്നത്.
ചോർന്ന വിവരങ്ങൾ ആർക്കും വളരെ എളുപ്പത്തിൽ ലഭിക്കുമെന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഉപയോക്താക്കളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല എന്നാണ് കമ്പനിയുടെ പ്രതികരണം. എന്നാൽ, ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, നികുതി വിശദാംശങ്ങൾ, ഐ ഡി കാർഡുകളുടെ പകർപ്പുകൾ, പരിശോധനാ ഫലങ്ങൾ, രോഗനിർണയ വിവരങ്ങൾ തുടങ്ങിയവ വാർത്താ ഏജൻസിക്ക് ഒരു ടെലിഗ്രാം അക്കൗണ്ടിലൂടെ ഡൗൺലോഡ് ചെയ്യാൻ സാധിച്ചു.
ചാറ്റ്ബോട്ടുകൾ കാരണമാണ് ടെലിഗ്രാമിൽ 900 ദശലക്ഷം സജീവ ഉപയോക്താക്കളെ ലഭിച്ചിട്ടുള്ളത്. എന്നാൽ, ഇതിലൂടെ പല തരത്തിലുള്ള ദുരുപയോഗങ്ങളും നടക്കുന്നുണ്ട്. നിരവധിപേർ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ പിടിയിലായിട്ടുമുണ്ട്. 31 ദശലക്ഷത്തിലധികം സ്റ്റാർ ഹെൽത്ത് ഉപഭോക്താക്കളുടെ 7.24 ടെറാബൈറ്റ് ഡാറ്റ ഈ ചാറ്റ്ബോട്ടുകൾ ചോർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ സൗജന്യമായാണ് ചാറ്റ്ബോട്ടുകൾ ടെലിഗ്രാം ഉപയോക്താക്കൾക്ക് നൽകുന്നത്. എന്നാൽ, ഈ വിവരങ്ങളെല്ലാം ചാറ്റ്ബോട്ടിന് ഏത് മാർഗത്തിലൂടെയാണ് ലഭിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]