
.news-body p a {width: auto;float: none;}
ന്യൂഡൽഹി: നിരവധി വിദേശികളായ വീഡിയോ വ്ളോഗർമാരെ സ്വാഗതം ചെയ്യാറുള്ള നാടാണ് ഇന്ത്യ. ആറ് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ എത്തി വീഡിയോ പ്രചരിപ്പിച്ച് യാത്ര പോകുന്നവർക്ക് ഏറ്റവും നിരാശപ്പെടുത്തുന്ന രാജ്യമാണെന്ന് അഭിപ്രായപ്പെട്ട ബ്രിട്ടീഷ് യൂട്യൂബർ നേരിട്ടത് രൂക്ഷ വിമർശനം.
ബാൾഡ് ആന്റ് ബാങ്ക്റപ്റ്റ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ബെഞ്ചമിൻ റിച്ച് ആണ് രൂക്ഷമായ ഭാഷയിൽ ഇന്ത്യയെ അവഹേളിച്ചത്. എന്നാൽ ഇതിന് മറുപടിയായി നിരവധിയാളുകൾ ബെഞ്ചമിന്റെ ശ്രമത്തെ വിമർശിച്ചിട്ടുണ്ട്. അൻപത് മിനിട്ട് നീണ്ടുനിൽക്കുന്ന വീഡിയോയിൽ റിച്ച് ഡൽഹിയിലും കൊൽക്കത്തയിലും സഞ്ചരിക്കുന്ന ഭാഗങ്ങളാണ് കാണിച്ചിരിക്കുന്നത്. ‘യാത്ര ചെയ്യുന്നവർക്ക് ഏറ്റവും നിരാശപ്പെടുത്തുന്ന സ്ഥല’മെന്നാണ് റിച്ച് കുറിച്ചത്.
വിമർശനം വർദ്ധിച്ചതോടെ തന്റെ നിലപാട് വ്യക്തമാക്കി റിച്ച് ഇട്ട കമന്റിലും ഇന്ത്യയുടെ തെറ്റ് എടുത്തുപറയുന്നു. ‘എന്റെ വീഡിയോയിൽ എന്തോ അജണ്ടയുണ്ടെന്ന് നിരവധി ഇന്ത്യൻ ഫോളോവേഴ്സിന്റെ കമന്റ് കണ്ടു. എന്നാൽ അതങ്ങനെയല്ല. ഞാൻ ഓരോ രാജ്യത്തും കാണുന്നതാണ് വീഡിയോയിൽ കാണിക്കാറ്. മുൻപ് ഞാനിത് ബ്രിട്ടണെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇന്ത്യ എനിക്ക് ഒരു പരാജയപ്പെട്ട നാടാണ് കാരണം ഭയങ്കരമായ വായുമലിനീകരണം, ഒപ്പം മാലിന്യം നേരിട്ട് പുഴയിലേക്കെറിയുന്ന ജനം. ഡൽഹിയിൽ നേരിട്ട് യമുനാ നദിയിലേക്കാണ് 58 ശതമാനം മാലിന്യവും എറിയുന്നത്. മാലിന്യം വഴിവക്കിലിടുന്നു. ഒപ്പം എല്ലായിടത്തും എലികളെ കാണാം. ശബ്ദമലിനീകരണവും ഭയങ്കരമാണ്.’ ബെഞ്ചമിൻ റിച്ച് കുറ്റം പറയുന്നത് തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടുംബമായി നടക്കാൻ പച്ചപ്പുള്ള ഇടങ്ങളില്ലെന്നും കെട്ടിടങ്ങളും ട്രെയിനുമെല്ലാം വൃത്തികേടാണെന്നുമാണ് വീഡിയോ വഴി പറയുന്നത്. എന്നാൽ ഇന്ത്യക്കാരുടെ സൗഹൃദപരമായ പെരുമാറ്റത്തെക്കുറിച്ചും ഇയാൾ എടുത്തുപറയുന്നുണ്ട്. ഒരു പ്രൊഫഷണൽ യാത്രക്കാരനല്ലെങ്കിൽ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്നാണ് റിച്ചിന്റെ ഉപദേശം. ആറ് വർഷങ്ങൾക്ക് മുൻപ് 2018ൽ യൂട്യൂബ് വീഡിയോ തുടങ്ങിയ കാലത്ത് റിച്ച് ഇന്ത്യ സന്ദർശിച്ചിരുന്നു അതിൽ നിന്നും എന്ത് മാറ്റമാണ് വന്നതെന്നറിയാനാണ് ഇത്തവണ എത്തിയത്. ഈ വീഡിയോയിൽ ആണ് രൂക്ഷ വിമർശനം ഉണ്ടായത്.