
ചെന്നൈ: ബംഗ്ലാദേശിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 227 റണ്‍സിന്റെ ഒന്നാം ഇന്നിിംഗ്സ് ലീഡാണ് നേടിയത്. ചെന്നൈ, ചെപ്പോക്കില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 376നെതിരെ സന്ദര്‍ശകര്‍ 149 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ ബംഗ്ലാദേശ് തലകുനിക്കുകയായിരുന്നു. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് രണ്ട് വിക്കറ്റുണ്ട്. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.
11 ഓവര്‍ എറിഞ്ഞ ബുമ്ര 50 റണ്‍സ് വിട്ടുകൊടുത്താണ് നാല് പേരെ പുറത്താക്കിയത്. ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം (2), മുഷ്ഫിഖര്‍ റഹീം (8), ഹസന് മഹ്മൂദ് (9), ടസ്കിന് അഹ്മമദ് (11) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഇതില്‍ ടസ്കിനെ പുറത്താക്കിയത് ഒരു മിന്നുന്ന യോര്‍ക്കറിലായിരുന്നു. നിസ്സഹായനായി നില്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ടസ്കിന് സാധിച്ചില്ല. ടസ്കിന്റെ മിഡില്‍ സ്റ്റംപ് പിഴുത ബുമ്രയുടെ യോര്‍ക്കര്‍ വീഡിയോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലായിരിക്കുന്നത്. വീഡിയോ കാണാം…
Boom Boom Bumrah 🔥🔥🔥
What a Perfect Yorker!!
Can he do his Fifer??#IndVsBan #INDvBAN #INDvsBANTEST #Bumrah pic.twitter.com/pFN3xtdEN6
— 𝕍𝕀ℙℕ𝔸 (@vii3_R) September 20, 2024
നേരത്തെ 339-6 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യ 376 റണ്‍സിന് ഓള് ഔട്ടായിരുന്നു. 113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന് അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന് മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ഒതുക്കിയത്. ഇന്ന് രവീന്ദ്ര ജഡേജയുടെ (86) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. ആകാശ് ദീപ് (17), ജസ്പ്രിത് ബുമ്ര (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]