
.news-body p a {width: auto;float: none;}
ചെന്നൈ: ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. രാഷ്ട്രീയകാര്യത്തെ കുറിച്ച് തന്നോട് ചോദിക്കരുതെന്ന് പറഞ്ഞിട്ടില്ലേ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രജനിയുടെ മറുപടി. ചില ചോദ്യങ്ങളോട് തെരിയാത് എന്ന് മാത്രമായിരുന്നു രജനി പ്രതികരിച്ചത്. എന്നാൽ പുതിയ ചിത്രമായ വേട്ടയന്റെ ഓഡിയോ ലോഞ്ചിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
വേട്ടയാനെ കുറിച്ചുള്ള ചോദ്യത്തിന് നന്നായിറുക്ക് എന്നും മറുപടി പറഞ്ഞു. വേട്ടയൻ ‘നന്നായി വന്നിരിക്കുന്നു’, അതിനായി താൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ചിത്രത്തിലെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യത്യസ്തമായിരിക്കും എന്നായിരുന്നു സ്റ്റൈൽ മന്നന്റെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ. ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘വേട്ടയൻ’. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. രജനികാന്തിനും അമിതാഭ് ബച്ചനും പുറമെ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.