തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ തൃശ്സൂര്‍ പൂരം വിവാദം കൂടി ആയതോടെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി. പൂരം കലക്കതിതിൽ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നില്ലെങ്കിൽ ഇനി പലതും തുറന്ന് പറയേണ്ടിവരുമെന്നാണ് സിപിഐ മുന്നറിയിപ്പ്. റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്ന സാഹചര്യം മുഖ്യമന്ത്രിയുടേയും ഉത്തരംമുട്ടിക്കുന്നതാണ്.
അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണങ്ങളിൽ വിജലൻസ് അന്വേഷണ തീരുമാനം വന്നിട്ടും എഡിജിപി എംആര്‍ അജിത് കുമാര്‍ ക്രമസമാധന ചുമതലയിൽ തുടരുകയാണ്. എഡിജിപിയെ അടിയന്തരമായി മാറ്റണമെന്ന ആവശ്യം സിപിഐ ശക്തമാക്കിയതിന് പിന്നാലെയാണ് തൃശ്ശൂര്‍ പൂരം റിപ്പോര്‍ട്ടിലും പൊലീസിന്റെ ഒളിച്ചുകളി. അന്വേഷണ ചുമതല എംആര്‍ അജിത് കുമാറിന്. ആരോപണ വിധേയൻ തന്നെ അന്വേഷിക്കുന്നതിലെ ഔചിത്യ കുറവ് ഒരു വശത്ത് നിൽക്കെ അന്വേഷണത്തിലും റിപ്പോര്‍ട്ട് സമര്‍പ്പണത്തിലും വന്ന അനിശ്ചിതമായ കാലതാമസവും കൂടിയായതോടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉത്തരംമുട്ടിയ അവസ്ഥയാണിപ്പോൾ. എഡിജിപിക്ക് മുഖ്യമന്ത്രിയൊരുക്കുന്ന സംരക്ഷണത്തിൽ ഇന്നും പരസ്യപ്രതികരണവുമായി സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി.
ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു, മലയാളി യുവാവിന് ദാരുണാന്ത്യം
പൂരം കലത്തിയതിൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്ട്ടിൻമേൽ തുടര്‍ നടപടി ഉറപ്പാണെന്നും പറഞ്ഞ ഇടതുമുന്നണി കൺവീനര്‍ പക്ഷെ എഡിജിപി വിഷയത്തിൽ അടക്കം സിപിഐയുടെ തുറന്ന് പറച്ചിലുകളിൽ അതൃപ്തനുമാണ്. എഡിജിപിക്കൊരുക്കുന്ന സംരക്ഷണത്തിലും പൂരം കലക്കിയതിൽ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിക്കുന്ന പൊലീസ് നടപടിയിലും ഫലത്തിൽ വിമര്‍ശന മുന്നയിക്കുന്നത് മുഖ്യമന്ത്രിക്ക് നേരെയാണ്. എന്തിനീ സംരക്ഷണം എന്ന് ഇടതുമുന്നണിയിൽ നിന്ന് തന്നെ ചോദ്യം ഉയരുമ്പോൾ ഉത്തരം പറയേണ്ടതും മറ്റാരുമല്ല.
റിൻസൺ ചതിക്കപ്പെട്ടെന്ന് സംശയം, തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അമ്മാവൻ; വിവരങ്ങള്‍ തേടി പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]