സൗന്ദര്യസങ്കൽപ്പങ്ങളും ആരോഗ്യസംരക്ഷണവും ദിനംപ്രതി മാറിമറിയുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. സൗന്ദര്യവും ആരോഗ്യവും എളുപ്പത്തിൽ എങ്ങനെ കാത്തുസൂക്ഷിക്കാം എന്ന അന്വേഷണത്തിന്റെ പിറകെയാണ് ഒട്ടുമിക്കവരും. വിപണികളിലായാലും അതിനായുളള ഉൽപ്പന്നങ്ങൾക്കും മരുന്നുകൾക്കും ഒട്ടുംതന്നെ കുറവില്ല. അതേസമയം,വിവിധ പഠനങ്ങൾ നടന്നതിനുശേഷം ചുരുക്കം ചിലരെങ്കിലും അധികം പാർശ്വഫലങ്ങളില്ലാതെ മരുന്നുകളും സൗന്ദര്യസംരക്ഷണ ഉൽപ്പന്നങ്ങളും നോക്കി കണ്ടുപിടിക്കാൻ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യൽമീഡിയ മുഴുവൻ മറ്റൊരു ട്രെൻഡാണ് ഉയർന്നുവരുന്നത്. അമേരിക്ക പോലുളള രാജ്യങ്ങളിൽ ഇതിന്റെ സ്വാധീനം ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിനും ശരീരത്തെ ചുളിവുകൾ അകറ്റാനും മണ്ണ് അല്ലെങ്കിൽ ചെളി കഴിക്കുകയെന്നതാണ് പുതിയ ട്രെൻഡ്. ഇത് സോഷ്യൽമീഡിയയിൽ തരംഗമായി മാറുകയാണ്. മണ്ണ് ശരീരത്തിന് നിരവധി പോഷകഗുണങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് വാദിച്ച് വിവിധയാളുകൾ വീഡിയോകളും പോസ്റ്റ് ചെയ്യുന്നു.ചിലർ വിചിത്രമായ രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഫെർട്ടിലിറ്റി ആൻഡ് ഹോർമോൺ കോച്ചായ സ്റ്റെഫാനി അഡ്ലർ ടിക്ടോക്കിലൂടെ തന്നെ പിന്തുടരുന്നവരോടും ചെളി കഴിച്ചാലുണ്ടാകുന്ന ആരോഗ്യഗുണങ്ങൾ ചർച്ച ചെയ്യുകയാണ്. നിങ്ങളുടെ കുഞ്ഞിന്റെ ചെറുകുടൽ, വൻകുടൽ തുടങ്ങിയവയുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ ചെളി കഴിക്കാൻ അവർ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ടീസ്പൂൺ ജൈവാംശമുളള മണ്ണിൽ മനുഷ്യരിലുളളതിനേക്കാൾ മൈക്രോഓർഗാനിസംസ് ഉണ്ടെന്ന് സ്റ്റെഫാനി പറയുന്നു.
പുതിയ ട്രെൻഡ് വൈറലായതോടെ വിപണിയിലും ഇത്തരത്തിലുളള ഉൽപ്പന്നങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ,എറ്റ്സി എന്നിവയിൽ കളിമണ്ണ്,മണ്ണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. ഇത്തരത്തിലുളള ഉൽപ്പന്നങ്ങളും, മണ്ണ് കലർന്ന ഭക്ഷ്യയോഗ്യമായ സാധനങ്ങളും വിവിധ രൂപത്തിൽ വിപണിയിൽ വിൽക്കുന്നുണ്ട്. അവ നമ്മുടെ കൈകളിലെത്തുന്ന ഗുണനിലവാരത്തിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകുന്നു. വില 900 രൂപ മുതൽ 2,200 രൂപ വരെയാകാം.
ആമസോണിൽ ചുവന്ന കളിമണ്ണ് വിപണി ഒരുക്കുന്ന സംഘം അവരുടെ ഉൽപ്പന്നം പ്രായം കുറയ്ക്കാൻ സഹായിക്കുമെന്നും വില 900 രൂപയാണെന്നും അവകാശവാദം ഉന്നയിക്കുന്നുണ്ട്. കൂടാതെ ഉപഭോക്താക്കളും മികച്ച പ്രതികരണങ്ങളാണ് നൽകുന്നത്. എറ്റ്സിയിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരും മികച്ച പ്രതികരണങ്ങൾ നടത്തുന്നുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ ഞങ്ങളെ സംതൃപ്തിപ്പെടുത്തുന്നുണ്ടെന്നാണ് അവർ പറയുന്നത്.
ഇതിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നവർക്ക് അറപ്പുളവാകാം. ചെളി കഴിക്കുന്നതിലൂടെ ലഭിക്കാൻ പോകുന്ന ആരോഗ്യഗുണങ്ങൾ ധാരാളമാണ്. 2019ൽ ന്യൂയോർക്ക് പോസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടക്കുകയുണ്ടായി. മനുഷ്യന്റെ കുടലിന്റെ ആരോഗ്യം പരിപോഷിപ്പിക്കാൻ മണ്ണ് ഏറെ സഹായിക്കുമെന്നായിരുന്നു അത്. ആദ്യകാലങ്ങളിൽ മനുഷ്യർ മനഃപൂർവം കളിമണ്ണ്, ചെളി പോലുളളവ കഴിക്കാറുണ്ടായിരുന്നു. ഈ രീതിയെ ജിയോഫാഗി എന്നാണ് അറിയപ്പെടുന്നത്. ചില ഭക്ഷണസാധനങ്ങൾ ഭക്ഷ്യയോഗ്യമാക്കാനുളള മാദ്ധ്യമമായി മണ്ണിനെ ഉപയോഗിച്ചിരുന്നുവെന്ന് വിദഗ്ദ്ധർ റിപ്പോർട്ടിൽ പറയുന്നു.
ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയിലെ വിദഗ്ദ്ധർ പറയുന്നതനുസരിച്ച് പ്രകൃതിദത്ത ഉൽപ്പന്നങ്ങളായ മണ്ണ്, സസ്യലതാദികൾ തുടങ്ങിയ നേരിട്ട് ഉപയോഗിക്കുന്നത് ചർമ്മസംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പറയുന്നു. കൂടാതെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെയും ദൃഢപ്പെടുത്തുമെന്നും പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]