ബീജിംഗ്: ചൈനയിലെ മൃഗശാലയിൽ പാണ്ടകൾ എന്ന വ്യാജേന പ്രദർശിപ്പിച്ചിരുന്നത് ചായം പൂശിയ നായ്ക്കളെ. പാണ്ടകൾ കുരയക്കുകയും വാലാട്ടുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്.
ചൈനയിലെ ഷാൻവേ മൃഗശാലാ അധികൃതരാണ് വരുമാനമുണ്ടാക്കാൻ വ്യാജ പാണ്ടകളെ രംഗത്തിറക്കിയത്. ഒറിജിനലിനെ തോൽപ്പിക്കുന്ന തരത്തിൽ നായ്ക്കളെ ചായം പൂശിയാണ് കൂട്ടിലടച്ചിരുന്നത്. ഇവ ഒറിജിനൽ പാണ്ടകളാണെന്ന് വിശ്വസിച്ച് ദിവസവും നിരവധി കാഴ്ചക്കാരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരുന്നത്. കൂട്ടിനുള്ളിലെ പാറയിൽ ക്ഷീണം കാരണം കിടക്കുന്ന പാണ്ട കിതയ്ക്കുന്നതും മറ്റൊന്ന് കുരയ്ക്കുകയും ചെയ്തതോടെയാണ് സന്ദർശകരിൽ ആരോ ഇത് പകർത്തിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തതോടെ നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.
ചെയ്തത് കള്ളത്തരമാണെന്ന് മാലോകർക്ക് എല്ലാം മനസിലായെങ്കിലും അത് സമ്മതിച്ചുതരാൻ തുടക്കത്തിൽ മൃഗശാലാ അധികൃതർ തയ്യാറായില്ല. പാണ്ടകൾ നായ്ക്കളുടെ വർഗത്തിൽ പെട്ടതാണെന്നും അതിനാൽ ചിലപ്പോൾ അവ നായ്ക്കൾക്ക് സമാനമായ പ്രവൃത്തികൾ കാണിച്ചേക്കും എന്നുപറഞ്ഞ് ന്യായീകരിക്കാനായിരുന്നു തുടക്കത്തിലെ ശ്രമം. പക്ഷേ, അധികം പിടിച്ചുനിൽക്കാനായില്ല. തുടർന്ന് തെറ്റുസമ്മതിച്ചു. ചൗചൗ ഇനത്തിലുള്ള രണ്ട് നായ്ക്കളെയാണ് മൃഗശാലക്കാർ പാണ്ടകളാക്കിയത്. പാണ്ടകളോട് രൂപസാദ്യശ്യമുളളവയാണ് ഈ ഇനങ്ങൾ.
Glitch in the Matrix: China zoo forced to admit the truth after one of their “pandas” started panting and barking. The Shanwei zoo admits they painted dogs white and black to make them look like pandas. pic.twitter.com/5SWDlpOSqB
— SynCronus (@syncronus) September 19, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവം വിവാദമായതോടെ പാണ്ടകളെ കാണിക്കാൻ വേണ്ടി തങ്ങളിൽ നിന്ന് വാങ്ങിയ പണം തിരികെത്തരണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ മൃഗശാലാ അധികൃതരെ സമീപിച്ചിട്ടുണ്ട്. മൃഗശാലയുടെ നടത്തിപ്പുകാർക്കെതിരെ കേസ് നൽകാനുള്ള ശ്രമത്തിലാണ് മറ്റുചിലർ.