ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കരീന കപൂർ . നാല്പത്തിമൂന്നുകാരിയായ കരീന ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ കരീന, ഇടയ്ക്കിടെ തന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ കരീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബനാറസി ഗൗണിലാണ് കരീന തിളങ്ങിയത്. സിനിമയിലെ തൻ്റെ 25 വർഷം ആഘോഷിക്കുന്ന ഒരു പരിപാടിക്കായാണ് കരീന ബനാറസി സാരിയിൽ ഡിസൈന്‍ ചെയ്ത ഗൗണില്‍ എത്തിയത്. ചിത്രങ്ങള്‍ കരീന തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഡിസൈനർ അമിത് അഗർവാളാണ് ഈ വിൻ്റേജ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ബ്ലാക്ക് ആൻഡ് ഗോൾഡൻ നിറത്തിലുള്ള ബനാറസി സാരിയിലാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കരീനയുടെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയത്. മനോഹരമായ വസ്ത്രമെന്നും കരീനയ്ക്ക് ചേരുന്നു എന്നും പലരും അഭിപ്രായപ്പെട്ടു.
View this post on Instagram
View this post on Instagram
Also read: മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]