മുംബയ്: പരസ്യ ചിത്രീകരണത്തിനിടെ ഒരു സൂപ്പർസ്റ്റാർ അനുവാദമില്ലാതെ തന്നെ കെട്ടിപ്പിടിച്ചെന്ന് വെളിപ്പെടുത്തി പ്രമുഖ ടെലിവിഷൻ താരമായ ഷമ സിക്കന്ദർ. നടന്റെ അപ്രതീക്ഷിതമായ പ്രവൃത്തിയിൽ താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ. നടന്റെ മോശം പെരുമാറ്റം കണക്കിലെടുത്ത് ഭാവിയിൽ അയാളുമായി സഹകരിക്കുന്നത് അവസാനിപ്പിച്ചെന്നും നടി വ്യക്തമാക്കി. എന്നാൽ സൂപ്പർസ്റ്റാർ ആരെന്ന് വെളിപ്പെടുത്താൻ ഷാമ തയ്യാറായില്ല.
‘ചിത്രീകരണത്തിൽ അത്തരമൊരു ഭാഗമുണ്ടായിരുന്നില്ല. എന്നാൽ സൂപ്പർസ്റ്റാർ അങ്ങനെ ചെയ്യുകയായിരുന്നു. ഭാര്യയെ ആഭരണങ്ങൾ അണിയിച്ചശേഷം പതിവായി കെട്ടിപ്പിടിക്കാറുണ്ടെന്ന് അയാൾ പറഞ്ഞു. അതുപോലെയാണ് എന്നെയും ചെയ്തത്. എന്നാൽ എനിക്ക് അത് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. അത്തരത്തിലൊരു അനുഭവം ആദ്യമായിരുന്നു’- നടി പറഞ്ഞു.
ഞാൻ ഒരുപാട് ആൾക്കാരോടൊപ്പം ജോലിചെയ്തിട്ടുണ്ട്. ധാരാളം ആൺസുഹൃത്തുക്കളുമുണ്ട്. അവർ ഒരിക്കലും ഇത്തരത്തിൽ ചെയ്തിട്ടില്ല. സൂപ്പർസ്റ്റാറായ ഒരു മനുഷ്യൻ എന്തിനാണ് ഇത്തരത്തിൽ ചെയ്തതെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു.
സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും നടി അഭിമുഖത്തിൽ തുറന്നുപറഞ്ഞു. കാരണമൊന്നും പറയാതെ പല സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ വിഷമം കരഞ്ഞുതീർക്കാനേ കഴിഞ്ഞിരുന്നുള്ളൂ. പ്രത്യേകിച്ച് കാരണമൊന്നും പറയാതെ അഭിനേതാക്കളെ സിനിമയിൽ നിന്ന് പെട്ടെന്ന് ഒഴിവാക്കുന്നത് സാധാരണമാണെന്നും അവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യേ മേരി ലൈഫ് ഹേ, സിഐഡി, ബാറ്റ്ലിവാല ഹൗസ് നമ്പർ 43, കാജ്ജൽ, സെവൻ തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് ഷാമ ഏറെ പ്രശസ്തയായത്. നിരവധി വെബ് ഷോകളിലും ഷമ അഭിനയിച്ചിട്ടുണ്ട്.