ചെന്നൈ: ചെപ്പോക്കിൽ ഇന്ത്യ-ബംഗ്ളാദേശ് ആദ്യ ടെസ്റ്റിൽ ഇന്ത്യയോട് മുട്ടിനിൽക്കാനാകാതെ വിയർത്ത് ബംഗ്ളാദേശ് ബാറ്രിംഗ് മുൻനിര. 12 ഓവറിൽ 40 റൺസ് പൂർത്തിയായപ്പോൾ തന്നെ അഞ്ച് മുൻനിര ബാറ്റർമാരെ ഇന്ത്യ മടക്കി. ആദ്യ ഓവറിലെ അവസാന പന്തിൽ ബംഗ്ളാ സ്കോർ ബോർഡ് രണ്ടിൽ നിൽക്കെ ശദ്മാൻ ഇസ്ളാമിനെ(2) ബുമ്ര പുറത്താക്കി. സ്കോർ 22ൽ നിൽക്കെ ബംഗാൾ താരം അകാശ് ദീപിന്റെ തുടർച്ചയായ പന്തുകളിൽ സാകിർ ഹസൻ (3), മോമിനുൾ ഹഖ്(0) എന്നിവർ പുറത്തായി. ലഞ്ച് കഴിഞ്ഞ് പിന്നാലെ നായകൻ നജ്മൽ ഹുസൈൻ ഷാന്റോ (20) സിറാജിന്റെ പന്തിൽ കൊഹ്ലി പിടിച്ച് ഔട്ടായി. വെറ്ററൻ താരം മുഷ്ഫിക്കുർ റഹീമും(8) ബുമ്രയുടെ മുന്നിൽ വീണു. ഷകീബ് അൽ ഹസനും ലിട്ടൺ ദാസുമാണ് ഇപ്പോൾ ക്രീസിലുള്ളത്. നിലവിൽ ബംഗ്ളാദേശ് ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസ് നേടിയിട്ടുണ്ട്.
പാകിസ്ഥാനിൽ 2-0ന് പരമ്പര നേടിയ വലിയ ആത്മവിശ്വാസത്തോടെ ഇന്ത്യയിലെത്തിയ ബംഗ്ളാദേശിന് ആദ്യ ദിനം ആദ്യ സ്പെൽ മാത്രമേ ഇന്ത്യയെ വിറപ്പിക്കാൻ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ ഓൾറൗണ്ടർ അശ്വിൻ (113), അർത്ഥസെഞ്ച്വറി നേടിയ ജഡേജ (86) എന്നിവരുടെ കരുത്തിൽ ഇന്ത്യ 376 റൺസ് നേടി. 339ന് ആറ് എന്ന നിലയിൽ നിന്ന് ഇന്ത്യയെ എളുപ്പം ഓൾഔട്ടാക്കാൻ ബംഗ്ളാദേശിന് രണ്ടാം ദിനം കഴിഞ്ഞു. എന്നാൽ അതേനാണയത്തിൽ ഇന്ത്യൻ ബൗളർമാർ തിരിച്ചടിച്ചതോടെ അവർ പതറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]