ജയം രവി അടുത്തിടെ തന്റെ വിവാഹ മോചനം വെളിപ്പെടുത്തിയത് ചര്‍ച്ചയായി മാറിയിരുന്നു. പരസ്യമായി അങ്ങനെ വെളിപ്പെടുത്തിയത് ഞെട്ടിച്ചുവെന്ന് താരത്തിന്റെ ഭാര്യ ആര്‍തിയും പിന്നീട് അഭിപ്രായപ്പെട്ടു. ജയം രവിക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ തമിഴ് മാഗസിൻ നക്കീരനില്‍ വന്ന റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്.
ബംഗലൂരുവിലെ ഗായിക കെനിഷ ഫ്രാൻസിസുമായി താരത്തിന് ബന്ധമുണ്ടെന്നാണ് നക്കീരന്റെ റിപ്പോര്‍ട്ട്. വിവാഹ മോചനത്തിന് കാരണം ആയത് ഇതാണ് എന്നുമാണ് റിപ്പോര്‍ട്ട്. ജയം രവിക്കും കെനിഷ്ക ഫ്രാൻസിനും കഴിഞ്ഞ ജൂണില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴ ചുമത്തിയിരുന്നു ഗോവ പൊലീസ്. ഇക്കാര്യങ്ങള്‍ ആര്‍തിയും മനസ്സിലാക്കിയോടെയാണ് തമിഴ് താരത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകളുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.
അറിവോ സമ്മതമോ ഇല്ലാതെ ഞങ്ങളുടെ വിവാഹ മോചനം വെളിപ്പെടുത്തിയത് ഞെട്ടിച്ചുവെന്നാണ് ആര്‍തി തന്റെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. സുപ്രധാനമായ ഒരു തീരുമാനം പരസ്പരം തങ്ങള്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സ്വകാര്യതയോടെയും ആണ് എന്തായാലും കൈകാര്യം ചെയ്യേണ്ടിയിരുന്നത്. തുറന്ന ഒരു ചര്‍ച്ച നടത്താൻ താൻ കുറച്ചായി ശ്രമിച്ചിരുന്നു. രവി ആ അവസരം തന്നില്ല. എങ്കിലും കുടുംബപരമായുള്ള പ്രതിബദ്ധതയെ മാനിക്കണമെന്നുണ്ട്. പക്ഷേ ജയം രവിയുടെ പ്രഖ്യാപനം മക്കളെയും ഞെട്ടിച്ചു. വിവാഹ മോചന തീരുമാനം ഏകപക്ഷീയമാണ്. അത് ഒരിക്കലും കുടുംബത്തിന് ഗുണകരമാകില്ലെന്നും പറയുന്നു ആര്‍തി.
ജയം രവിയുടെ തീരുമാനം ശരിക്കും തന്നെ വേദനിപ്പിച്ചെങ്കിലും മൗനം അവലംബിക്കാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ സമൂഹം അന്യായമായി കുറ്റപ്പെടുത്തുന്നു. സമൂഹ വിചാരണ നടത്തുമ്പോള്‍ അത് മക്കളെ ബാധിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ആത്മാഭിമാനത്തോടെ മുന്നോട്ട് പോകാൻ എന്റെ മക്കളെ സഹായിക്കുന്നതില്‍ ആണ് പ്രഥമ പരിഗണനയെന്നും പറയുന്നു ആര്‍തി.
Read More: കൊണ്ടലിനും ഓഫര്‍, കുറഞ്ഞ വിലയില്‍ ടിക്കറ്റ്, ക്വിന്റല്‍ ഇടിയുമായി ആന്റണി വര്‍ഗീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]