
കോഴിക്കോട്: ഓണ വിപണിയിൽ കെെനിറയെ നേട്ടവുമായി കുടുംബശ്രീ. ജില്ലയിലെ 82 ഗ്രാമ – നഗര സി.ഡി.എസുകളിലായി നടത്തിയ 144 മേളകളിൽ നിന്ന് 2,59,66983 കോടി രൂപയുടെ വിറ്റുവരവാണ് കൊയ്തത്. സി.ഡി.എസ് തല ഓണച്ചന്തകൾ, ജില്ലാതല ഓണച്ചന്തകൾ എന്നിവ വഴിയാണ് ഈ നേട്ടം.
1432 ജെ.എൽ.ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് വിപണന മേളയിലൂടെ വിറ്റഴിച്ചത്. 3076 ഉത്പ്പന്ന യൂണിറ്റുകളും മേളയിൽ സജീവമായി. കഴിഞ്ഞ വർഷം 2,2207061 കോടിയായിരുന്നു വിറ്റു വരവ്. 3759922 ലക്ഷത്തിന്റെ അധിക വിൽപ്പന ഇക്കുറിയുണ്ടായി. ഭക്ഷ്യവസ്തുക്കളാണ് കൂടുതലായും വിറ്റഴിഞ്ഞത്.
ശർക്കര വരട്ടിയും ചിപ്സും താരം
കുടുംബശ്രീ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കിയ ബ്രാൻഡഡ് ശർക്കരവരട്ടിയും ചിപ്സുയിരുന്നു വിപണിയിലെ താരങ്ങൾ. മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സ്റ്റീമിഡ് പുട്ടുപൊടി, വറുത്ത അരിപ്പൊടി, ഗരം മസാല എന്നിവയും കൂടുതലായി വിറ്റുപോയി. കുടുംബശ്രീ ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ ആകർഷകമായ പായ്ക്കിംഗിലാണ് ചിപ്സും ശർക്കരവരട്ടിയും വിപണിയിലെത്തിച്ചത്.
പൂ കൃഷിയിലും പച്ചക്കറിയിലും തിളങ്ങി
കുടുംബശ്രീ നടത്തിയ പൂ കൃഷിയിലും 14,04562 രൂപയുടെ നേട്ടം. ജില്ലയിലെ 80 സി.ഡി.എസുകളിലായി 227 കുടുംബശ്രീ കാർഷിക സംഘങ്ങൾ മുഖേന 102.5 ഏക്കറലാണ് പൂ കൃഷി നടത്തിയത്. 25537 കിലോ പൂക്കളാണ് ഉത്പാദിപ്പിച്ചത്.
സാധാരണ അന്യ സംസ്ഥാന പൂക്കളാണ് കാര്യമായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ പൂവിപണിയിൽ ശക്തമായ സാന്നിദ്ധ്യമാണ് കുടുംബശ്രീ കാഴ്ചവച്ചത്. 44, 28840 ലക്ഷം രൂപയാണ് പച്ചക്കറി കൃഷിയിലൂടെ നേടിയത്. 615 കാർഷിക ഗ്രൂപ്പുകൾ വഴി 74 സി.ഡി.എസുകളിലായി 334. ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്തത്. 56780 കിലോ പച്ചക്കറി ഉത്പാദിപ്പിച്ചു.
വിറ്റുവരവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓണ ചന്തകൾ ₹ 25966983 കോടി
പൂക്കൃഷി-1404562
പച്ചക്കറി- 4428840