ന്യൂഡൽഹി: സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ചാനലിൽ ഇപ്പോൾ എക്സ്ആര്‍പി എന്ന ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്. കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലാണിത്. സുപ്രധാന കേസുകളില്‍ പലതിന്റെയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവച്ചിരുന്നു. ചാനലിലെ കോടതി വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
“Brad Garlinghouse: Ripple Responds To The SEC’s $2 Billion Fine! XRP PRICE PREDICTION” എന്ന കാപ്ഷൻ നൽകി ഒരു തത്സമയ സ്ട്രീമിംഗ് വീഡിയോ ആണ് ചാനലിൽ ഇപ്പോൾ കാണിക്കുന്നത്. ജുഡീഷ്യറിയുടെ നിയന്ത്രണത്തിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വർഷം സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ചുള്ള ഫിഷിംഗ് ആക്രമണം നടന്നിരുന്നു. ഇതേത്തുടർന്ന് ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് അഭിഭാഷകർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]