തിരുവനന്തപുരം: ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണ്‍ തിരയുന്ന ഇന്ത്യക്കാരെ വരുതിയിലാക്കാന്‍ ഹോണര്‍. ബഡ്ജറ്റ് ഫ്രണ്ട്ലിയായ ഹോണര്‍ 200 ലൈറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. 108 എംപി പ്രധാന ക്യാമറയോടെ വരുന്ന ഈ ഫോണ്‍ 5ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
ഹോണര്‍ അവരുടെ ‘200 സിരീസ്’ ഇന്ത്യയില്‍ വ്യാപിപ്പിക്കുകയാണ്. ഹോണര്‍ 200 ലൈറ്റാണ് പുതിയ അവതാരം. മാജിക്ഒഎസ് 8.0യില്‍ വരുന്ന ഫോണ്‍ എഐ കേന്ദ്രീകൃത ഫീച്ചറുകളുള്ളതാണ്. ഒരേസമയം പല പ്രവര്‍ത്തനങ്ങള്‍ക്കായി മാജിക് ക്യാപ്സൂള്‍, മാജിക് പോര്‍ട്ടല്‍ എന്നീ ഫീച്ചറുകള്‍ ഹോണര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 6080 പ്രൊസസറാണ് ഹോണര്‍ 200 ലൈറ്റിന്റെ മസ്തിഷ്കം.
108 മെഗാപിക്സല്‍ പ്രധാന ക്യാമറ, 50 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് ഹോണര്‍ 200 ലൈറ്റിന്റെ പ്രധാന ഫീച്ചറുകള്‍. മികച്ച ഫോട്ടോകള്‍ ഇത് ഉറപ്പാക്കും. 1x എന്വിയോണ്മെന്റ് പോട്രൈറ്റ്, 2x അറ്റ്മോസ്ഫെറിക് പോട്രൈറ്റ്, 3x ക്ലോസ്അപ് പോട്രൈറ്റ് എന്നിങ്ങനെ മൂന്ന് പോട്രൈറ്റ് മോഡുകള്‍ ഈ സ്മാര്‍ട്ട്ഫോണിനുണ്ട്. എഐ സാങ്കേതികവിദ്യയില്‍ വരുന്ന സെല്‍ഫി ക്യാമറ ഫീല്‍ഡ് ഓഫ് വ്യൂ ഓട്ടോമാറ്റിക്കായി ക്രമീകരിക്കും. ഇത് ഗ്രൂപ്പ് സെല്‍ഫികള്‍ എടുക്കുമ്പോള്‍ സഹായകമാകുന്ന ഫീച്ചറാണ്. 2000 നീറ്റ്സ് വരെ ഉറപ്പാക്കുന്ന 6.7 ഇഞ്ച് അമോല്‍ഡ് സണ്‍ലൈറ്റ് ഡിസ്പ്ലെ മികച്ച ദൃശ്യാനുഭവം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. 6.78 എംഎം കട്ടി വരുന്ന ഫോണിന്റെ ഭാരം 166 ഗ്രാമാണ്.
മൂന്ന് നിറങ്ങളിലാണ് ഹോണര്‍ 200 ലൈറ്റ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന ഫോണില്‍ 35 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിംഗില്‍ വരുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോണര്‍ വെബ്സൈറ്റും ആമസോണും വഴി സെപ്റ്റംബര്‍ 27 മുതല്‍ 17,999 രൂപയ്ക്ക് ഹോണര്‍ 200 ലൈറ്റ് വാങ്ങാം. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ഒരു ദിവസം മുന്നേ സെപ്റ്റംബര്‍ 26ന് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വഴി ഫോണ്‍ വാങ്ങാം. എസ്ബിഐ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വാങ്ങുന്നവര്‍ക്ക് 2,000 രൂപ ഓഫര്‍ ലഭ്യമാകുന്നതോടെ 15,999 രൂപയ്ക്ക് ഹോണര്‍ 200 ലൈറ്റ് കീശയിലെത്തും.
Read more: ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ഒരു യുദ്ധത്തിനുള്ള ആള്‍ക്കൂട്ടം; ഐഫോണ്‍ 16 വില്പന ഇന്ത്യയില്‍ തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]