ന്യൂഡൽഹി: ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബൾഗേറിയ. ബൾഗേറിയൻ തലസ്ഥാനമായ സോഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡാണ് പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണം ആരംഭിച്ചത്. വയനാട് മാനന്തവാടി സ്വദേശിയും നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിന്റെ കമ്പനിയാണിതെന്നാണ് റിപ്പോർട്ട്. ലിങ്ക്ഡിൻ അക്കൗണ്ടിൽ ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് റിൻസൺ എന്നാണ് വ്യക്തമാക്കുന്നത്. ഓട്ടോമേഷൻ, മാർക്കറ്റിംഗ്, എഐ തുടങ്ങിയവയിലും താത്പര്യമുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്.
സ്ഫോടന പരമ്പരകളിൽ ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പങ്ക് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ബൾഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കുന്നുന്നു. അതേസമയം, ബൾഗേറിയയിൽ പേജറുകൾ കയറ്റുമതി ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബൾഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി അറിയിക്കുന്നത്.
ഹംഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെൽ കമ്പനിയായ ബിഎസി കൺസൾട്ടിംഗ് ഇടനിലക്കാരായി പ്രവർത്തിച്ചാണ് പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്നാണ് റിപ്പോർട്ട്. ഈ കമ്പനി ഇസ്രയേൽ ചാര സംഘനടനായ മൊസാദിന്റെ സൃഷ്ടിയാണെന്നാണ് കരുതുന്നത്. ഓഫീസോ ഫാക്ടറിയോ ഇല്ലാത്ത ഈ സ്ഥാപനത്തെക്കുറിച്ച് ഹംഗേറിയൻ അധികൃതർക്ക് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയ്ക്ക് വേണ്ടി ആയിരക്കണക്കിന് പേജറുകൾ നിർമിക്കാൻ ബിഎസി കൺസൾട്ടിംഗ് മുൻകൈ എടുത്ത് പ്രവർത്തിച്ചതായി റിപ്പോർട്ടുണ്ട്. ഈ വർഷമാദ്യമാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകൾ നിർമിച്ചത്. പേജറുകൾ നിർമിച്ച ആളുകളുടെ യഥാർത്ഥ വിവരങ്ങൾ മറച്ചുവയ്ക്കാനാണ് ഷെൽ കമ്പനികളെ സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടത്.
ആക്രമണങ്ങൾക്ക് പിന്നിൽ മൊസാദിന്റെ പങ്ക് വ്യക്തമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ടുചെയ്തിട്ടുണ്ടെങ്കിലും ഇസ്രയേൽ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വേറിട്ട വഴികളിലൂടെ ഹിസ്ബുള്ളയുടെ ഭീഷണി ഇല്ലതാക്കാനാണ് ഇസ്രയേൽ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.