കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊന്ന കേസിലെ പ്രതി ഡോക്ടർ ശ്രീക്കുട്ടി മുൻ ഭർത്താവ് അഭീഷ് രാജുമായി വേർപിരിഞ്ഞ് താമസിക്കുകയാണെങ്കിലും ബന്ധം വേർപെടുത്തിരുന്നില്ല. ഇപ്പോഴത്തെ സംഭവങ്ങൾക്കെല്ലാം കാരണം മുൻ ഭർത്താവാണെന്നും അജ്മൽ എന്ന ക്രിമിനലുമായി ചേർന്ന് മകളെ കുടുക്കിയതാണെന്നും ശ്രീക്കുട്ടിയുടെ മാതാവ് സുരഭി ഒരു വാർത്താ ചാനലിനോട് വ്യക്തമാക്കി. ഇതുവരെ മദ്യപിക്കാത്ത ശ്രീക്കുട്ടിയെ ജ്യൂസിൽ മദ്യംചേർത്ത് നൽകിയത് ആയിരിക്കാമെന്നും സത്യം പൊലീസ് കണ്ടുപിടിക്കട്ടെ എന്നും സുരഭി പറഞ്ഞു.
എന്നാൽ താനും അജ്മലും പതിവായി മദ്യം ഉപയോഗിക്കാറുണ്ടെന്നായിരുന്നു ശ്രീക്കുട്ടി പൊലീസിന് മൊഴിനൽകിയത്. അപകട ദിവസം ശ്രീക്കുട്ടിക്ക് അജ്മൽ മദ്യം നൽകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.
അതിനിടെ ശ്രീക്കുട്ടിക്ക് എതിരായ കേസിലെ റിപ്പോർട്ട് പൊലീസ് ആരോഗ്യവകുപ്പിന് ഉടൻ കൈമാറും. ശ്രീക്കുട്ടി ജോലിചെയ്തിരുന്ന ആശുപത്രിയിലെ നിത്യ സന്ദർശകനായിരുന്നു അജ്മൽ. ആശുപത്രിയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതും. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീക്കുട്ടിയെ ആശുപത്രി അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശ്രീക്കുട്ടിയും അജ്മലും ഇപ്പോൾ പതിനാലുദിവസത്തെ റിമാൻഡിലാണ്. കാറിടിച്ച് സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും റോഡിൽ വീണപ്പോൾ വാഹനം ഓടിച്ച് മുന്നോട്ടുപോകാൻ അജ്മലിന് നിർദ്ദേശം നൽകിയത് ശ്രീക്കുട്ടിയായിരുന്നു. ഇതിനെത്തുടർന്ന് മുന്നോട്ടെടുത്ത കാർ കയറിയാണ് യുവതി മരിച്ചത്.