‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നാരങ്ങയും തണ്ണിമത്തനും നിരവധി ഗുണങ്ങള്‍ അടങ്ങിയ പഴങ്ങളാണ്. എങ്കില്‍ പിന്നെ ഈ ചൂടത്ത് കൂളാകാന്‍ തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
തണ്ണിമത്തൻ – ഒന്നിന്റെ പകുതി
നാരങ്ങാനീര് – രണ്ട് ടേബിൾസ്പൂൺ
പുതിനയില – 8-10 എണ്ണം
ഷുഗർ സിറപ്പ് – അരക്കപ്പ്
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ കുരുകളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് ഒരു ജ്യൂസറിലേക്ക് ഇട്ടുകൊടുത്ത ശേഷം രണ്ട് ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്തു കൊടുക്കാം. ഇതിലേക്ക് ഇനി 8-10 പുതിനയില കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ അടിച്ചെടുക്കണം. ഇനി ഗ്ലാസ്സിലേക്ക് കുറച്ച് ഐസ്ക്യൂബ്സ് ഇട്ടുകൊടുത്തശേഷം ഗ്ലാസിന്റെ കാൽഭാഗത്തോളം ഷുഗർ സിറപ്പ് (അരക്കപ്പ് പഞ്ചസാരയിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് 5 മിനിറ്റ് നേരം നന്നായി തിളപ്പിച്ച് എടുക്കുന്നതാണ് ഷുഗർ സിറപ്പ്) ചേർത്ത് കൊടുക്കാം. ഇനി അടിച്ചു വെച്ച തണ്ണിമത്തൻ ജ്യൂസ് കൂടി ഒഴിച്ചശേഷം നന്നായി ഇളക്കിയെടുത്ത് കുടിക്കാവുന്നതാണ്.
youtubevideo
Also read: ചെറുനാരങ്ങയും പൈനാപ്പിളും ഉണ്ടെങ്കിൽ അടിപൊളി ജ്യൂസ് തയ്യാറാക്കാം; റെസിപ്പി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]