പാലിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ലാക്ടോസ് ശരീരത്തിന് ഫലപ്രദമായി ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ലാക്ടോസ് ഇൻടോളറൻസ് (Lactose Intolerance, ലാക്ടോസ് അസഹിഷ്ണുത). ഇതുമൂലം പാൽ കുടിച്ചശേഷം വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയുണ്ടാകാം.
ലാക്ടോസ് ഇൻടോളറൻസ് മൂലം പാലോ പാലുൽപന്നങ്ങളോ പൂർണമായും ഒഴിവാക്കേണ്ട കാര്യമില്ല. പാല് ഉപയോഗിക്കേണ്ട രീതിയിൽ അൽപം മാറ്റം വരുത്തിയാല്‍ മതിയാകും. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവര്‍ കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കാന്‍ ഓറഞ്ചും ബ്രൊക്കോളിയും ഇലക്കറികളും പയറു വര്‍ഗങ്ങളും നട്സുമൊക്കെ കഴിക്കുന്നത് നല്ലതാണ്.
ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് പാലിന് പകരം കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
1. ബദാം പാല്
പൊടിച്ച ബദാം, വെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ബദാം പാല് കാത്സ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ്. ബദാം പാലിൽ കലോറിയും കുറവാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. സോയ പാൽ
കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയതാണ് സോയ പാൽ. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
3. ഓട്സ് പാൽ
കാത്സ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ഓട്സ് പാല്. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് പാലിന് പകരം ഇവ കുടിക്കാവുന്നതാണ്.
4. കശുവണ്ടി പാൽ
കശുവണ്ടി വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുന്ന കശുവണ്ടി പാലും ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് കുടിക്കാവുന്നതാണ്. കശുവണ്ടി പാലിൽ കലോറി കുറവാണ്. കൂടാതെ പ്രോട്ടീനും മറ്റ് വിറ്റാമിനുകളും ധാതുക്കളുമൊക്കെ അടങ്ങിയിട്ടുമുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
5. തേങ്ങാപ്പാല്‍
ഉയർന്ന അളവിൽ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് തേങ്ങാപ്പാല്‍. ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഫോളിക് ആസിഡിന്റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]