കേരളത്തിൽ ദിനംപ്രതി വർദ്ധിക്കുന്ന റോഡ് ആക്സിഡന്റുകളുടെ പ്രധാനകാരണം വ്യക്തമാക്കി നാറ്റ്പാക്കിലെ ഹൈവേ എഞ്ചിനീയറിംഗ് വിഭാഗം സീനിയർ സയന്റിസ്റ്റ് സുബിൻ ബാബു. യുവാക്കൾ തന്നെയാണ് ഭൂരിഭാഗം അപകടങ്ങളും വരുത്തിവയ്ക്കുന്നതെന്നാണ് സുബിൻ കാര്യകാരണസഹിതം വിശദീകരിക്കുന്നത്. ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് നേരിട്ട് മനസിലാക്കാൻ കഴിഞ്ഞ അനുഭവം ഉൾപ്പെടായാണ് സുബിന്റെ കുറിപ്പ്.
എഴുത്തിന്റെ പൂർണരൂപം-
”യുവജനതയിൽ നാഗരികത എവിടൊക്കെയോ അതിരു വിടുന്നില്ലേ… അഭിപ്രായം ക്ഷണിക്കുന്നു. ഒരു 5 മിനുട്ട് ഇതൊന്നു ഓടിച്ച് വായിക്കണേ…
ഇന്നലെ റോഡിനെക്കുറിച്ചുള്ള ലേഖനം ഭാഗം 14 ഞാൻ എഴുതുന്നത് തിരുവനന്തപുരത്തെ പ്രശസ്ഥമായ ഒരു പ്രൈവറ്റ് ഹോസ്പ്പിറ്റലിൽ കാഷ്വാലിറ്റിയുടെ മുന്നിൽ ഇരുന്നാണ്. ഒരു ക്യാഷ്വാലിറ്റിയുമായി വൈകിട്ട് ഏതാണ്ട് 8.45 ഓടെ എത്തി പുലർച്ചെ 2.30 ഓടെ മടക്കയാത്ര നടത്തിയതിന് ഇടയിലുള്ള ഏതാണ്ട് 6 മണിക്കൂർ സമയത്തെ ചില കാഷ്വാലിറ്റി കാഴ്ചകൾ ആണ് ഈ ലേഖനം.
ഇപ്പോഴത്തെ നൂതന സാങ്കേതിക മാറ്റങ്ങൾ കൈവരിച്ചു ഫുള്ളി റഗഡ് ആയ ഇൻഫ്ലുയെൻസാ വൈറസ് പിടികൂടി കഴിഞ്ഞ 4 ദിവസമായി മറ്റൊരു ഹോസ്പിറ്റലിൽ കിടന്ന വ്യക്തിയുമായി വിദഗ്ദ്ധ ചികിത്സക്ക് ആശുപതിയിൽ എത്തിയതാണ്. ആളുടെ ബിപി വല്ലാണ്ട് കുറയുന്നു, ബ്ലഡ് റിസൾട്ട് ആകെ ഔട്ട് ഓഫ് ഓർഡർ. പ്ലേറ്റ്ലേറ്റ് കൗണ്ട് ഏതാണ്ട് 25000ന് അടുത്താണ്, ശക്തമായ വീസിങ് ഉണ്ട്, ഓക്സിജൻ സാചുറേഷൻ ലെവൽ ഏതാണ്ട് 85 എന്ന താണ ലെവലിൽ ആണ് ഇതൊക്കെ ആണ് സാഹചര്യം. ക്യാഷ്വാലിറ്റിയിൽ കാൽ കുത്താൻ ഇടമില്ല. രോഗികളെ സിവിയരിറ്റി ലെവൽ അനുസരിച്ചു അർജന്റ് കെയർ വേണ്ടവർക്ക് മാത്രമേ ബെഡ് ഉള്ളു. ബാക്കി ഉള്ളവർ ചെയറിൽ ഇരിക്കുന്നു. ഏതും നമ്മുടെ ആളുടെ കണ്ടിഷൻ മോശമായോണ്ട് ബെഡ് നൽകി പിന്നാലെ ഐ സി യുവിലുമായി.
ഈ ഓണത്തിൽ ആഘോഷത്തേക്കാൾ ആളുകളെ ബാധിച്ചത് വൈറൽ ഫിവർ ആണ്. അല്പം ശ്രദ്ധ കുറഞ്ഞാൽ അത് വൈറൽ ന്യൂമോണിയയിലേക്ക് ശക്തി പ്രാപിക്കും. ആർക്ക് അസുഖം പിടിച്ചു എവിടെ അഡ്മിറ്റ് ആയാലും കൂടും കുടുക്കയും എടുത്തു രോഗിയെ കാണാൻ കുട്ടികളെ ഉൾപ്പെടെ തൂക്കി പോകുന്ന മലയാളിയുടെ നാട് ആണ് കേരളം. ആ മലയാളിയോട് ഈ അവസരത്തിൽ ഒന്നുമാത്രം പറഞ്ഞോട്ടെ. നിങ്ങളെ മണ്ണിൽ ലയിപ്പിക്കാൻ പ്രാപ്തി ഉള്ള നല്ല ഒന്നാന്തരം വൈറസ് ആണ് ഇപ്പോൾ ഉള്ളത്. ദയവ് ചെയ്തു വ്യക്തിശുചിത്വം പാലിക്കുക. രോഗം വരുത്തി വയ്ക്കാൻ എളുപ്പമാണ്. രോഗിയെ കാണാൻ വലിഞ്ഞുകേറി കുടുംബസമേതം ആശുപത്രിയിൽ പോകാതെ ഇരിക്കുക. മാസ്ക് നിർബന്ധമായി ഉപയോഗിക്കുക. രോഗം വരുത്താതെ ഇരിക്കാൻ ശ്രദ്ധിക്കുക. അസുഖം ഉള്ളവർ വീട്ടിൽ മറ്റുള്ളവരിൽ നിന്ന് മാറി പൂർണ്ണമായി വിശ്രമിക്കുക, വേണ്ട മെഡിക്കൽസഹായം തേടുക.
ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആണേൽ നിയന്ത്രിക്കാൻ ഒരുപാട് ബ്രോഡ് സ്പെക്ട്രം ആന്റിബിയോട്ടിക്കുകളും അവയുടെ കോമ്പിനേഷൻസും ലഭ്യമാണ്. എന്നാൽ വൈറൽ രോഗങ്ങൾ, അല്പം പവർഫുൾ ആയ ഫംഗൽ രോഗങ്ങൾ, അമീബിക് രോഗങ്ങൾ ഇവക്കൊക്കെ എഫക്റ്റീവ് ആയ മരുന്നുകൾ വളരെ കുറവാണ്. ഉയർന്ന ചിലവേറിയതും ലഭ്യത തീരെ കുറഞ്ഞവയും ആണ്. നിങ്ങടെ കയ്യിലെ പെരുത്ത സമ്പാദ്യത്തിന് പോലും ഒരുപക്ഷേ അത്യാവശ്യ സമയത്തു വേണ്ട മരുന്നിനെ എത്തിക്കാൻ ആയെന്നു വരില്ല. ജനത്തിന് ഇതൊന്നും അറിയുകയും ഇല്ല അറിഞ്ഞാലും ബോധവും ഇല്ല. ബാധ കേറിയത് പോലെയാണ് പെരുമാറ്റം. ഡോക്ടർമാരുടെ പരീക്ഷണ വസ്തു ആകാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുക എന്നെ പറയാൻ ഉള്ളു.
വൈറസിന് തന്നെ ഇപ്പോൾ ആകെ എളുപ്പത്തിൽ കിട്ടാൻ ഉള്ളത് ഫ്ലൂ വീർ വാക്സിൻ മാത്രമാണ്. വ്യാപകമായി ഉപയോഗിച്ചാൽ ഇവയൊക്കെ പെട്ടെന്ന് വൈറസ്സുകൾ അതിജീവനം നേടിക്കഴിയും. വൈറൽ ന്യൂമോണിയ ഏറെ അപകടകാരിയും കാലങ്ങളോളം നിങ്ങളെ ബാധിക്കുന്ന ഒന്നുമാണ്. ഇന്നലത്തെ ആശുപത്രി വിഷയവും ആ സ്റ്റേജിൽ ആണ്.
കാഷ്വാലിറ്റിയുടെ മുന്നിൽ ചിലവിട്ട ഈ 6 മണിക്കൂർ സമയത്തിനിടെ ഞാൻ കാണേ കടന്നു പോയത് 19 അപകടങ്ങളിലായി ഏതാണ്ട് 26 പേരോളം. പലതും തീവ്രമായ കൂട്ടിയിടികളുടെ അവശേഷിപ്പുകൾ. ഇരുചക്രവാഹന ഇടികൾ, കൽനടയാത്രികർക്കുള്ള ഇടികൾ ഇവ തന്നെ. ഹെൽമെറ്റ് നേരെ ഉപയോഗിച്ചവർ ഇല്ല എന്നു തന്നെ പറയാം. ഹെൽമെറ്റ് ഉണ്ടോ ഇല്ലയോ എന്നുള്ള കണക്കുകൾ വരെ ഡോക്ടർമാർ നോട്ട് ചെയ്യുന്നുണ്ട്. കൈകാൽ ഒടിവുകൾ ദേഹമാസകാലം മുറിഞ്ഞു വാരിയവർ, നെറ്റി മുതൽ തലയുടെ പലഭാഗവും പൊട്ടി ബ്ലീഡ് ചെയ്യുന്നവർ അങ്ങനെ പോകുന്നു മനസ് മടുപ്പിക്കുന്ന കാഴ്ചകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടപൂട്ടി ഇറങ്ങിയ മധ്യവയസ്കനെ ഇടിച്ചു തെറിപ്പിച്ച 19കാരൻ. അവന്റെ ദേഹത്ത് തൊലി എന്നൊരു സാധനം ഇല്ല. നിലവിളി അസഹനീയം. ഇടി കൊണ്ട കാൽനടയാത്രികനോ നെറ്റി മുതൽ പൊട്ടൽ ഉണ്ട്. ബോധം ഇല്ല. അതിനി എന്തൊക്കെ എന്നു സ്കാൻ ചെയ്യ്തു വരുമ്പോൾ അറിയാം. രണ്ടു പെൺമക്കൾ അവരുടെ കരച്ചിൽ കണ്ടു നിൽക്കാൻ വയ്യ.
മറ്റൊരിടി ജോലി രാത്രി ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്കു പോകേണ്ടതിനു പകരം സ്കൂട്ടറും ഓഫീസിൽ വച്ചിട്ട് ബോയ് ഫ്രണ്ട്സുമായി 21km ദൂരെ ഹെൽമെറ്റും വെക്കാതെ ഷാർജ കുടിക്കാൻ ഓടിയ ആധുനിക ടീമുകളുടെത്. 5 ബൈക്കുകളിലായി ജോഡിയായി അവർ ഷേക്ക് കുടിക്കാൻ അടുത്തെങ്ങും കടയില്ലാത്ത പോലെ പോയതാണ്. വഴിയിൽ കുത്തൽ അൽപ്പം കൂടിയവന്റെ പറത്തലിൽ നിയന്ത്രണം പോയി തെറിച്ചു വീണതാണ്. കൂട്ടുകാരും ഓട്ടോ സഹോദരങ്ങളും ഒക്കെ കൂടി ആശുപത്രിയിൽ കൊണ്ടെത്തിച്ചു ഒരു വലിയ ജനാവലി. പെൺകുട്ടി മൂക്കിലും ചെവിയിലും ഒക്കെ ബ്ലീഡ് ആണ്, ഓർമ്മയില്ല മുഖത്ത് ഒരു സൈഡ് തൊലി ഉരഞ്ഞു പോയി നീരുവെച്ചു കിടക്കുന്ന്. പയ്യൻ ആണേൽ കൈകാൽ ഒടിവുണ്ട് പെണ്ണിനെ നോക്കി അതിന്റെ പേരും വിളിച്ചു ലോക നിലവിളി. കോഡ് ബ്ലൂ ( ഹോസ്പിറ്റൽ എമർജൻസി കേസ് വരുമ്പോൾ സ്റ്റാഫുകളുടെ ശ്രദ്ധക്കായി ഉള്ള മെഡിക്കൽ കോഡ് )വിളിച്ചു വലിയൊരു ടീം അവരുടെ പുറകെ ഓടുന്നു. അവരുടെ കൂട്ടുകാരെ ഓട്ടോക്കാർക്ക് കൈവെച്ചോളാൻ മേലാത്ത പിരിമുറുക്കം കണ്ടു. അത്ര മോശമായി ആണ് അവർ ഇതേപ്പറ്റി സംസാരിച്ചു കേട്ടത്. തുണി പോലും ചിന്നഭിന്നമായി പോയിരുന്നു. ഷീറ്റോ കൈലിയോ ഒക്കെ പുതപ്പിച്ചാണ് കൊണ്ട് വന്നത് പോലും. ജോലി കഴിഞ്ഞു നൈറ്റ് ലൈഫ് എന്നുപറഞ്ഞ് ഇറങ്ങും. പിന്നെ സകല സഭ്യതയും മറക്കും. പറ്റിയ കുറെ കൂട്ട് സെറ്റും കാണും. വീഴ്ച പ്രതീക്ഷിച്ചു അല്ലലോപോക്ക്. വീട്ടുകാർ ഇതുവല്ലതും അറിയുന്നോ…
സമയം മുന്നോട്ട് പോകെ രക്ഷകർത്താക്കൾ ബന്ധുക്കൾ പലവഴി എത്തുന്നു. കൂട്ടുകാരോട് ചോദിക്കുമ്പോൾ കിട്ടുന്ന വിശേഷങ്ങൾ ആണ് ഷേക്ക് കുടിക്കാൻ 21km ദൂരെ ഉള്ള കടയിൽ പോക്കും വീഴ്ചയും ഒക്കെ. ഇരകളുടെ ബന്ധുക്കൾ തമ്മിൽ ചെറിയ വാക്കേറ്റവും ഉന്തും തള്ളുമായി എന്തൊക്ക മോശം അന്തരീക്ഷം ആയിരുന്നെന്നോ. കൂടെ ഉണ്ടാർന്ന കൂട്ടുകാരും കാരികളും സീൻ കോൺട്രാ ആകുന്നതു കണ്ടതും നൈസ് ആയി മുങ്ങുന്നത് കണ്ടു. മക്കളുടെ മോഡേൺലൈഫ് ആശുപത്രിയിൽ നിന്ന് കേട്ടറിഞ്ഞ രക്ഷകർത്താക്കളുടെ വെപ്രാളം വേറെയും.
റോഡിൽ അഹന്ത അൽപ്പം കുറക്കുക. എല്ലാം നല്ല പഠിപ്പും വിവരവും സമ്പത്തും ഉള്ള വീട്ടിലെ പിള്ളേർ. കഴിച്ചത് എല്ലിന്റെ ഇടയിൽ കയറിയിട്ട് ഓരോന്നിനേം പിന്നിൽ ഇരുത്തി റോഡിൽ കാണിക്കുന്ന അഭ്യാസങ്ങൾ ചില്ലറ അല്ല. റോഡിലൂടെ തെറിപ്പിച്ചു ടുവീലരുമായി പായുന്നവന്മാരെ കണ്ടാൽ അവിടെ ഇട്ടു പൊട്ടിക്കണം.
മൂന്ന് പേര് കൽനടയാത്രികരെ ബൈക്ക് ഇടിച്ചതു, രണ്ടെണ്ണം തെരുവ്നായ കുറുകെ ചാടിയവകയിൽ ജീവിതം നായ നക്കിയത്, 3 പെൺകുട്ടികൾ നല്ല ഇഞ്ചുറി പറ്റിയത്, ബാക്കി ഒക്കെ 30വയസ്സിൽ താഴെ ഉള്ള പയ്യന്മാർ. ഡെയിലി ഇതൊക്കെ തന്നെ അവസ്ഥ. മുൻപ് മെഡിക്കൽ കോളേജിൽ പല രാത്രിയിലും ഇതൊക്കെ കണ്ടു പേടിച്ചു കിളിപോയിട്ടുണ്ട്. കാരണം ജീവൻ പണയംവച്ച് ആംബുലൻസ് ഡ്രൈവർമാർ ഈ കാഷ്വാലിറ്റികളെ അവിടെ എത്തിച്ചാൽ ട്രോളി പോയിട്ട് വീൽ ചെയർ പോലും കിട്ടാതെ മണിക്കൂറുകൾ ഈ ആപത്തു പറ്റിയവർ നിസ്സഹായരായി കിടന്നുപോകുന്ന കാഴ്ച കണ്ടു നിക്കാണ് കഴിയില്ല. യുവതലമുറ എന്ത് പോക്കണോ എന്തോ.. കേരളം വല്ലാത്ത വളർച്ചയിലാണ്.
രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്. അറ്റ്ലീസ്റ്റ് ബോയ് ഫ്രണ്ട്സ് ആരൊക്കെ എന്നേലും ഒന്ന് അറിഞ്ഞുവെക്കാൻ ശ്രമിച്ചാൽ ആശുപത്രി പോലുള്ള പബ്ലിക് ഇടങ്ങളിൽ ഇതുപോലുള്ള അടിയും വഴക്കും പരസ്പരം പഴിചാരാലും നാണം കെട്ട മാനസിക ആവസ്ഥ പേറി ജനത്തിനെ അഭിമുഖീകരിച്ചു നിക്കേണ്ട സാഹചര്യവും ഒഴിവാക്കാം”.