
.news-body p a {width: auto;float: none;} അബുദാബി: പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന പുതിയ ഫീച്ചറുമായി യുഎഇയിലെ വീഡിയോ കോളിംഗ് ആപ്പായ ബോട്ടിം അൾട്രാ. നിങ്ങൾക്ക് സ്വന്തം നാട്ടിലേക്കയക്കാൻ ആവശ്യമായ പണം ബോട്ടിം നൽകും.
പകരം തവണകളായി അടച്ചാൽ മതി. പല പ്രവാസികൾക്കും ഏറെ പ്രയോജനകരമായ ഈ ഫീച്ചർ അവരുടെ സാമ്പത്തിക ഇടപാടുകളെ സുഗമമാക്കാൻ സഹായിക്കും.
മാസാവസാനം ഉണ്ടാകുന്ന ആവശ്യങ്ങൾക്കായി ചെലവഴിക്കാൻ പലരുടെയും കയ്യിൽ പണമുണ്ടായെന്ന് വരില്ല. അങ്ങനെയുള്ള അത്യാവശ്യ ഘട്ടങ്ങളിൽ ഇത് ഏറെ ഉപകാരപ്രദമാകും.
ഇത്തരമൊരു ഫീച്ചർ വാഗ്ദാനം ചെയ്യുന്ന മെന (മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക) മേഖലയിലെ തന്നെ ആദ്യത്തെ ആപ്ലിക്കേഷനായി ഇതോടെ ബോട്ടിം മാറി. ‘ഞങ്ങളുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് വളരെ വേഗം പണമിടപാടുകൾ നടത്താൻ സാധിക്കുന്നു.
ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്കാണ് ഇത് ഏറ്റവുമധികം ഉപകാരപ്പെടുന്നത്. ഈ ആപ്പിലൂടെ സ്വദേശത്ത് വളരെ എളുപ്പത്തിൽ പണമയയ്ക്കാം’, ആസ്ട്ര ടെക്കിന്റെ സ്ഥാപകനും ബോട്ടിം സിഇഒയുമായ അബ്ദുള്ള അബു ഷെയ്ഖ് പറഞ്ഞു.
യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസുള്ള സാമ്പത്തിക സേവന ദാതാവായ ക്വാണ്ടിക്സ് വഴി ഫിനാൻസ് കമ്പനി ലൈസൻസ് നേടിയതിന് പിന്നാലെയാണ് ബോട്ടിം പുതിയ ഫീച്ചർ ജനങ്ങൾക്കായി അവതരിപ്പിച്ചത്. ഈ പേ ലേറ്റർ സംവിധാനത്തിലൂടെ സാധനങ്ങൾ വാങ്ങാനും നിങ്ങൾക്ക് സാധിക്കും.
ഉപയോക്താവിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമായി ഉടൻ മാറുക എന്നതാണ് 2022ൽ ആരംഭിച്ച ബോട്ടിം ലക്ഷ്യമിടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]