തൃശൂർ: കുറി കഴിഞ്ഞിട്ടും നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി നിധീന കെ എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെ വിധി വന്നത്.
നിധീന 150000 രൂപ സലയുള്ള കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിന്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ സംഖ്യ തിരികെ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്.
ഓട്ടം നിർത്തിവച്ച് തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകൾ; സമയത്ത് ഓടിയെത്താനാകുന്നില്ലെന്ന് പരാതി
എതിർകക്ഷി സ്ഥാപനത്തിന്റെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്നും അനുചിത ഇടപാടാണെന്നും തൃശൂർ ഉപഭോക്തൃ കോടതി വിലയിരുത്തി. പരാതിക്കാരിക്ക് നിക്ഷേപ സംഖ്യയായ 60000 രൂപ തിരികെ നൽകാൻ ഉത്തരവിട്ടു. മാനസികവ്യഥക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരമായി 25000 രൂപ നൽകുവാനും ചെലവിലേക്ക് 5000 രൂപ നൽകുവാനും ഹർജി തിയ്യതി മുതൽ 9 % പലിശ നൽകുവാനും വിധിയിൽ പറയുന്നു. ഉപഭോക്തൃ കോടതി പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവർ ചേർന്നാണ് വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരിക്ക് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി വാദം നടത്തി.
കോണ്ഗ്രസ് ഭരിക്കുന്ന ബാങ്കിനെതിരെ കോണ്ഗ്രസ് പ്രവർത്തകർ; ഡയറക്ടർ ബോർഡ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]