തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ പേര്. സർക്കാരിനു കീഴിലുള്ള സ്പെഷ്യൽ പർപ്പസ് കമ്പനി വിഴിഞ്ഞം ഇന്റർനാഷണലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സ്വപ്നപദ്ധതിയാണെന്നും അത് യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈൻ ട്രാൻസ്ഷിപ്പ്മെന്റ് രംഗത്തെ അനന്തസാധ്യതകൾ നാടിന് തുറന്നു കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്റ്റോബർ 4ന് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]