
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിനെ ഉള്‍പ്പെടുത്തിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. അശ്വിനെ പോലൊരു സ്പിന്നറെ ലോകത്ത് കിട്ടാനുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോഴും കഴിഞ്ഞ രണ്ട് വര്‍ഷമായി ഏകദിന ക്രിക്കറ്റഅ കളിച്ചിട്ടില്ലാത്ത അശ്വിനെ ലോകകപ്പിന് തൊട്ടു മുമ്പ് ടീമിലെടുത്തത് ഇന്ത്യന്‍ ടീമിന് യാതൊരു പ്ലാനിംഗും ഇല്ല എന്നതിന്റെ തെളിവാണെന്നും ലോകകപ്പില്‍ എല്ലാം വിധിപോലെ കാണാമെന്നും പത്താന് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
അശ്വിനെ ടീമിലെടുത്ത സെലക്ടര്‍മാരുടെ നടപടിയെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ന്യായീകരിച്ചപ്പോഴായിരുന്നു പത്താന്റെ പ്രതികരണം. അക്സര്‍ പട്ടേലിന് പരിക്കേറ്റില്ലായിരുന്നെങ്കില്‍ ഒരിക്കലും സെലക്ടര്‍മാര്‍ അശ്വിനെ പരിഗണിക്കില്ലായിരുന്നുവെന്നും അക്സറിന്റെ പരിക്ക് മാറാന്‍ രണ്ടോ മൂന്നോ ആഴ്ചയെടുക്കുമെന്നതിനാലാണ് അശ്വിനെ ടീമിലെടുത്തതെന്നും കൈഫ് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ 900ല്‍ ഏറെ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അശ്വിന്റെ പരിചയസമ്പത്ത് കണക്കിലെടുക്കുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറുമായി താരതമ്യം പോലും ചെയ്യാനാവില്ലെന്നും കൈഫ് പറഞ്ഞു.
അശ്വിന് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറാണെന്നത് ശരിയാണ്. പക്ഷെ ലോകകപ്പ് പോലെ നീണ്ടു നില്ക്കുന്ന ഒരു ടൂര്‍ണമെന്റിന് മുമ്പ് ആവശ്യമായ മത്സരപരിചയം ഉറപ്പ് വരുത്താതെ ഒരു കളിക്കാരനെ ടീമിലെടുത്താല്‍ പിന്നെ എല്ലാം വിധിക്ക് വിട്ടുകൊടുക്കേണ്ടിവരും. ഒരു പ്ലാനിംഗും ഇല്ലെന്നതിന്റെ തെളിവാണിത്. അങ്ങനെ പ്ലാനിംഗ് ഉണ്ടായിരുന്നെങ്കില്‍ ലോകകപ്പിന് മുമ്പ് അശ്വിനെ ഏതാനും ഏകദിനങ്ങളില്‍ കളിപ്പിക്കുമായിരുന്നു. ഓസ്ട്രേലയക്കെതിരെ രണ്ട് ഏകദിനം കളിച്ചതുകൊണ്ടുമാത്രം ലോകകപ്പ് ടീമിലെത്താന്‍ അശ്വിന് കഴിയുമോ.
കാരണം ലോകകപ്പ് മത്സരങ്ങളില്‍ 10 ഓവര്‍ എറിയുകയും ഇന്ത്യ ആഗ്രഹിക്കുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. കുറച്ചു കൂടി നല്ല രീതിയില്‍ ഇക്കാര്യം പ്ലാന്‍ ചെയ്യാമായിരുന്നുവെന്നും പത്താന് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]