

ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിന് മുൻപ് ലോട്ടറിക്കടയിൽ കവർച്ച ; മൂന്ന് ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകളാണ് തട്ടിയെടുത്തത് ; മോഷണംപോയ ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകള്‍ പോലീസിന് കൈമാറി
പാലക്കാട്: ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിന് മുൻപ് ലോട്ടറിക്കടയിൽ കവർച്ച. പാലക്കാട് മണ്ണാര്‍ക്കാടാണ് ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്നത്.
നറുക്കെടുപ്പ് ദിവസമായ ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മോഷണം. മണ്ണാര്‍ക്കാട് സ്വദേശി പുഷ്പലതയുടെ ലോട്ടറിക്കട കുത്തിത്തുറന്ന മോഷ്ടാവ്, മൂന്ന് ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകളാണ് തട്ടിയത്. സംഭവത്തെത്തുടര്‍ന്ന് മോഷണംപോയ ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകള്‍ പോലീസിനെയും അധികൃതരെയും അറിയിച്ചിട്ടുണ്ട്.
:25 കോടിയുടെ തിരുവോണം ബംപര്‍ സമ്മാനം TE 230662 ടിക്കറ്റിന്. കോഴിക്കോട് പാളയത്തെ ബാവ ഏജന്‍സി വഴി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |