ഇടുക്കി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറല്‍ കണ്ട്രോളിംഗ് ഇൻസ്പെക്ടര്‍ കെകെ കൃഷ്ണൻ, ഇൻസ്പെക്ടര്‍ പിപി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ മാസം 18ന് വിജിലൻസ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം കട്ടപ്പന ഡിപ്പോയില്‍ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി കണ്ടെത്തിയത്.
പരിശോധനക്കിടെ ഇവരോട് സംസാരിച്ചപ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും, സംസാരത്തിൽ അവ്യക്തതയും വിജിലൻസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദര്‍ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തവേ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു.
ജീവനക്കാര്‍ മദ്യപിച്ച് കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, മദ്യപിച്ച് ഡ്യൂട്ടി നിര്‍വ്വഹിക്കാനോ പാടില്ലെന്ന സിഎംഡിയുടെ ഉത്തരവ് ലംഘിച്ചത് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]