

തിരുവോണം ബമ്പർ : എടുത്തത് ആരെന്ന് ഓര്‍മ്മയില്ലെന്ന് വാളയാറിലെ ഏജന്‍സി ; ഒരാഴ്ച മുമ്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്; വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഏജന്‍സി ഉടമ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി വിറ്റത് പാലക്കാട് ജില്ലയിലെ വാളയാറില്‍. ടി ഇ 230662 നമ്പര്‍ ടിക്കറ്റിനാണ് 25 കോടി അടിച്ചത്. കോഴിക്കോട് ബാവ ഏജന്‍സി വിറ്റ ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹനായത്. സമ്മാനാര്‍ഹമായ ഭാഗ്യക്കുറി സഹോദരസ്ഥാപനമായ വാളയാര്‍ ബാവ ഏജന്‍സിയാണ് വിറ്റതെന്ന്, കോഴിക്കോട്ടെ ബാവ ഏജന്‍സി ഉടമ ഗണേഷ് പറഞ്ഞു.
ഒരാഴ്ച മുമ്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് ഓര്‍മ്മയെന്ന് വാളയാര്‍ ബാവ ഏജന്‍സി ഉടമ ഗുരുസ്വാമി പറഞ്ഞു. ടിക്കറ്റ് എടുത്തത് ആരാണെന്ന് ഓര്‍മ്മയില്ല. ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. സംസ്ഥാനത്ത് ആകെ 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. റെക്കോഡ് വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. ലോട്ടറിയുടെ സമ്മാനഘടന പരിഷ്കരിക്കുമെന്ന് നറുക്കെടുപ്പിന് ശേഷം മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]