
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന പെൺകുട്ടികളെ ശല്യം ചെയ്തെന്ന നാട്ടുകാരുടെ പരാതിയിലാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞദിവസം നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ച് പെൺകുട്ടികൾക്കാണ് യുവാക്കളുടെ ശല്യമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ പെൺകുട്ടികളുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ചു. മറ്റൊരാൾ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുമുണ്ട്. സ്കൂൾ കഴിഞ്ഞ് പോവുകയായിരുന്നു കുട്ടികൾ.
ഒരാൺകകുട്ടിയെ എടുത്ത് പൊക്കുന്നുമുണ്ട്. പിന്നാലെ സിസിടിവി ദൃശ്യങൾ അടക്കം ചേർത്ത് നാട്ടുകാർ പൊലീസിന് പരാതി നൽകി. ഇന്ന് രാവിലെയാണ് മിഥുനെയും കണ്ണനെയും പിടികൂടിയത്. ഒന്നിലധികം സ്കൂളുകൾ ഉള്ള പ്രദേശത്ത് പെൺകുട്ടികളെ ശല്യം ചെയ്യുന്നത് സ്ഥിരമാണെന്നാണ് നാട്ടുകാരുടെ പരാതി. ദിവസങ്ങൾക്ക് മുമ്പ് കട്ടാക്കട, പൊഴിയൂർ മേഖലകളിലും സമാനമായി മുഖംമൂടി ധരിച്ചെത്തിയ സംഘം പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്നു. ഈ സംഘത്തെ ഇനിയും പിടികൂടാനായിട്ടില്ല.
അതേസമയം, കാഴ്ച പരിമിതിയുള്ള ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ലോട്ടറി മോഷ്ടിച്ചയാൾ പിടിയിൽ. തിരുവില്വാമല സ്വദേശി മുബീബാണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. 500 രൂപയുടെ തിരുവോണം ബമ്പറാണ് ഇയാൾ കൂട്ടത്തോടെ കൈക്കലാക്കി മുങ്ങാൻ ശ്രമിച്ചത്. ബൈക്കെടുത്ത് മുങ്ങവെയാണ് ഇയാൾ പിടിയിലായത്.
കാഴ്ചക്ക് പരിമിതിയുള്ള അർജ്ജുനന്റെ ഒരേ ഒരു ജീവിതമാർഗമാണ് ലോട്ടറി വിൽപ്പന. കാഴ്ച പരിമിതിയെ അതിജീവിച്ച് ജീവിക്കാൻ ഉള്ള ഏക വഴി എന്നുതന്നെ പറയാം. ഈ പാവത്തിനെ പറ്റിച്ച് ലോട്ടറിയുമായി കടക്കാൻ ശ്രമിച്ചയാളാണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. ലോട്ടറി വാങ്ങാനെന്ന വ്യാജേന മുബീബ് അർജ്ജുനന്റെ അടുത്തെത്തി. 500 രൂപയുടെ ഓണം ബംബർ മാത്രമെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. ലോട്ടറി നോക്കുന്നതിനിടയിലാണ് 500 രൂപയുടെ ഏഴ് ടിക്കറ്റുകൾ മുബീബ് തട്ടിയെടുക്കാൻ ശ്രമിച്ചത്
Last Updated Sep 20, 2023, 1:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]