
തിരുവനന്തപുരം : നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നുണ്ട്. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ പ്രതിരോധം തുടരുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.
അതേസമയം 1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. നിലവില്‍ ഹൈ റിസ്കില്‍പ്പെട്ട രണ്ടു ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ നിലയിലുള്ള ലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിച്ചത്. ഇതിലും തീവ്ര ലക്ഷണങ്ങള്‍ കാണിച്ച മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയുടെ ഫലം കഴിഞ്ഞദിവസം നെഗറ്റീവായിരുന്നു. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]