
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 25 കോടിയുടെ ആ ഭാഗ്യശാലി ആരാകും എന്നറിയാൻ അക്ഷമയോടെ ആണ് മലയാളികൾ കാത്തിരിക്കുന്നത്. ലോട്ടറി ഷോപ്പുകളിൽ ആകെ തിരക്കോട് തിരക്കാണ്. ഒരാൾ തന്നെ മൂന്നും നാലും ടിക്കറ്റുകളാണ് എടുക്കുന്നത്. ഇതിനോടകം 75ലക്ഷം അടുപ്പിച്ചുള്ള ടിക്കറ്റുകൾ വിറ്റു കഴിഞ്ഞുവെന്നാണ് വിവരം.
ഒന്നാം സമ്മാനം ആണ് ആളുകളെ ഓണം ബമ്പറിലേക്ക് അടുപ്പിച്ച പ്രധാന ഘടകം. മറ്റൊന്ന് രണ്ടാം സമ്മാനവും. 20 പേർക്ക് ഓരോ കോടിവച്ച് ലഭിക്കുന്നു എന്നതാണ് ഹൈലൈറ്റ്. അതായത് ഒന്നാം സമ്മാനാർഹൻ ഉൾപ്പടെ 21 പേരാകും ഇത്തവണ കോടീശ്വരന്മാർ ആകുക. കഴിഞ്ഞവര്‍ഷം 5 കോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു സെക്കന്റ് പ്രൈസ്. കൂടാതെ കഴിഞ്ഞ വർഷത്തേക്കാൾ 1,36,759 സമ്മാനങ്ങൾ ഇത്തവണ കൂടുതലുണ്ട്. ആകെ മൊത്തം 5,34,670 സമ്മാനങ്ങൾ ഇത്തവണ ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 500 രൂപയാണ് ടിക്കറ്റ് വില.
ഓണം ബമ്പർ സമ്മാനഘടന ഒറ്റനോട്ടത്തിൽ
- ഒന്നാം സമ്മാനം: 25 കോടി (ഒരു ഭാഗ്യശാലി)
- രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്.
- മൂന്നാം സമ്മാനം: 50 ലക്ഷം വീതം 20 പേർക്ക്.
- നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്
- അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്
- ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേർക്ക്(അവസാന 4 അക്കങ്ങൾ)
- ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേർക്ക്(അവസാന 4 അക്കങ്ങൾ)
- എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേർക്ക് (അവസാന 4 അക്കങ്ങൾ)
- ഒൻപതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേർക്ക് (അവസാന 4 അക്കങ്ങൾ)
- സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള, സീരീസ് വ്യത്യാസമുള്ള ടിക്കറ്റുകൾ)
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Sep 20, 2023, 9:33 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]