
കൊച്ചി- കെ.പി.സി.സി പ്രസിഡന്റുമായി തർക്കമുണ്ടായിരുന്നുവെന്നും എന്നാൽ അത് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്രസമ്മേളനം നടത്തുന്നതിന് മുമ്പ് ഡി.സി.സി ഓഫീസിൽ വെച്ച് കെ.പി.സി.സി അധ്യക്ഷനുമായി തർക്കമുണ്ടായിരുന്നു.
അത് പുതുപ്പള്ളിയിൽ 40,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇതിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന് ഞാൻ പറയുമെന്ന് സുധാകരൻ പറഞ്ഞു. ഒരു കാരണവശാലും അങ്ങിനെ പറയരുതെന്ന് ഞാൻ സുധാകരനോട് പറഞ്ഞു.
എന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. പത്രസമ്മേളനത്തിന് ഒടുവിൽ അദ്ദേഹം അക്കാര്യം പറയുകയും ചെയ്തു.
ഇതു പറയുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൈ അമർത്തിപ്പിടിക്കുന്നുണ്ടായിരുന്നു. പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അത് എനിക്ക് മാത്രം ചാർത്തി തരുന്നതിൽ അനൗചിത്യമുണ്ടെന്നും സതീശൻ പറഞ്ഞു. പുതുപ്പള്ളി വിജയത്തിന് ശേഷം മൈക്കിന് പിടിവലികൂടുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കെ.
സുധാകരന്റെയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. വാർത്താ സമ്മേളനത്തിലായിരുന്നു തർക്കമുണ്ടായത്.
വാർത്താസമ്മേളനത്തിൽ വി ഡി സതീശനാണ് ആദ്യമെത്തിയത്.
ഈ സമയം, സതീശന്റെ മുന്നിലായിരുന്നു മാധ്യമങ്ങളുടെ മൈക്കുകൾ. പിന്നീട് സുധാകരനെത്തി.
ഇതോടെ സതീശൻ നീങ്ങി അപ്പുറത്തിരുന്നെങ്കിലും മൈക്കുകൾ തന്റെയടുത്തേക്ക് നീക്കി. ഇത് സുധാകരന് ഇഷ്ടമായില്ല.
വാർത്താ സമ്മേളനം ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, സുധാകരൻ സമ്മതിച്ചില്ല. കെ.പി.സി.സി പ്രസിഡന്റെന്ന് നിലയിൽ വാർത്താ സമ്മേളനം താൻ തുടങ്ങുമെന്നും പിന്നീട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും എല്ലാവരും കേൾക്കെ സുധാകരൻ സതീശനോട് പറഞ്ഞു.
തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ നീക്കിവെച്ചു. പ്രവർത്തകർ നൽകിയ പൊന്നാട
സ്വീകരിക്കാനും സതീശൻ തയ്യാറായില്ല. പിന്നീട് വാർത്താസമ്മേളനത്തിന്റെ അവസാനം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും സതീശൻ സുഖമില്ലെന്ന് ഒഴിഞ്ഞുമാറി.
എല്ലാം പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നും തനിക്കൊന്നും പറയാനില്ലെന്നും സതീശൻ പറഞ്ഞു. വീഡിയോ വൈറലായതോടെയാണ് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരണവുമായി സതീശൻ രംഗത്തെത്തിയത്.
2023 September 20
Kerala
k sudhakaran
VD satheeshan
congress
puthuppally
title_en:
VD Satheeshan press meet
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]