

സ്വകാര്യ സ്കൂള്‍ അധ്യാപികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പോലീസ്
തിരുവനന്തപുരം: സ്വകാര്യ സ്കൂള്‍ അധ്യാപികയെ കുടുംബവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പാറശ്ശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ (ഹരി) ഭാര്യ ശ്രീലതികയാണ് (38) മരിച്ചത്.
പുലിയൂര്‍ശാല ചരുവിള പുത്തൻവീട്ടില്‍ മധുസൂദനൻനായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഭര്‍ത്താവുമായിട്ടുള്ള കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഭര്‍തൃഗൃഹത്തില്‍ നിന്ന് ഞായറാഴ്ചയാണ് പുലിയൂര്‍ശാലയിലെ കുടുംബവീട്ടിലെത്തിയത്. വൈകീട്ട് ഒൻപതുമണിയോടെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മകൻ: അജയ്. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് വെള്ളറട പോലീസ് കേസെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]