

ഓണം ബമ്പര്‍; ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ വില്‍പ്പന സമയം നീട്ടി; ഏറ്റവും പുതിയ അറിയിപ്പ് അറിയാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണം ബമ്പര്‍ ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളില്‍ കൂടിയതോടെ വില്‍പ്പന സമയം നീട്ടി. അവസാന മണിക്കൂറില്‍ ആവശ്യക്കാര്‍ കൂടുന്നത് പരിഗണിച്ചാണ് വില്‍പ്പന സമയം നീട്ടിയത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാം.
മെയിൻ – സബ്ഏജൻസികളെല്ലാം രാവിലെ 8 മണിക്ക് ഓഫീസുകള്‍ തുറക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ലോട്ടറി ഓഫീസര്‍ അറിയിച്ചു. അതേസമയം നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തിരുവോണം ബമ്ബര്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡെല്ലാം ഭേദിച്ച് മുന്നേറുകയാണ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി നേടുന്നയാള്‍ അടക്കം മൊത്തം 21 പേര്‍ക്ക് കോടി സ്വന്തമാകുമെന്നതാണ് ഇത്തവണത്തെ നറുക്കെടുപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. 25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേര്‍ക്കുള്ള രണ്ടാം സമ്മാനം. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയര്‍ ഇട്ട് എടുക്കുന്നവരും ഏറെയാണ്.
ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വില്‍പ്പന തുടങ്ങിയ ജൂലൈ 27 മുതല്‍ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്ബ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഇക്കുറി ഉണ്ടായിരുന്നു.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബമ്ബറിന്റെ ഈ വര്‍ഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തത് ജൂലൈ 24 നായിരുന്നു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക.
കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ജൂലൈ 26 മുതല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]