
പാലക്കാട് :ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വേ ഖാരിഫ് 2023 ന്റെ ഭാഗമായി പാലക്കാട് ആലത്തൂര്‍ ബ്ലോക്കിലെ ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, തരൂര്‍, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍ ഡിജിറ്റല്‍ സര്‍വ്വേക്കായി വില്ലേജ് അടിസ്ഥാനത്തില്‍ സര്‍വ്വേയര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വി.എച്ച്.എസ്.സി/ ഡിപ്ലോമ അഗ്രികള്‍ച്ചര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉള്ളവരായിരിക്കണം. ഒരു പ്ലോട്ട് ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിന് 10 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ അനുബന്ധരേഖകളോടൊപ്പം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 23 നകം അലത്തൂര് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04922222480
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]