

മാസത്തവണയായി തിരിച്ചടച്ചാല്‍ മതി വായ്പ റെഡി…! ആപ്പില്‍ പരസ്യം കണ്ട് പണമിട്ടു; തട്ടിപ്പില്‍ എരുമേലി സ്വദേശിക്ക് നഷ്ടപ്പെട്ടത് 25,000 രൂപ
എരുമേലി: വായ്പ നല്‍കുമെന്ന പരസ്യങ്ങള്‍ നല്കി ഓണ്‍ലൈൻ സംഘങ്ങളുടെ തട്ടിപ്പ് മലയോര മേഖലയിലും.
എരുമേലിയില്‍ തുമരംപാറ സ്വദേശിക്ക് നഷ്ടപ്പെട്ടത് കാല് ലക്ഷം രൂപ. കഴിഞ്ഞയിടെ ഒരു ഫോര്‍വേഡ് മെസേജ് തുമരംപാറ സ്വദേശിയായ ആള്‍ക്ക് വാട്സ്ആപ്പില്‍ ലഭിച്ചു.
മാസത്തവണയായി തിരിച്ചടച്ചാല്‍ വായ്പ അനുവദിക്കുമെന്നായിരുന്നു വയലറ്റ് എന്ന പേരിലുള്ള ആപ്ലിക്കേഷൻ മുഖേനെ പരസ്യം വന്നത്. അര ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് മറുപടി നല്‍കിയതോടെ വോയ്സ് മെസേജ് വന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷ സ്വീകരിച്ചുവെന്നും തിരിച്ചടവ് ശേഷി ബോധ്യപ്പെടാൻ ആദ്യം അയ്യായിരവും തുടര്‍ന്ന് ഇരുപതിനായിരവും ഗൂഗിള്‍ പേ മുഖേനെ അടയ്ക്കണമെന്നായിരുന്നു വോയ്സ് മെസേജ്.
കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചതോടെ വായ്പ കിട്ടുമെന്ന വിശ്വാസത്തില്‍ തുമരംപാറ സ്വദേശി രണ്ട് തവണയായി പണം ഗൂഗിള്‍ പേ വഴി അടച്ച ശേഷം ഇതിന്റെ സ്ക്രീൻ ഷോട്ട് അയച്ചുകൊടുത്തു. തുടര്‍ന്ന് യാതൊരു വിധ പ്രതികരണവുമുണ്ടായില്ല.
പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈൻ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാവുകയും പോലീസില്‍ പരാതി നല്കാൻ തീരുമാനിക്കുകയുമായിരുന്നു.
ഇത്തരം നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ആപ്പ് വഴി വായ്പ നല്‍കുമെന്ന പേരില്‍ വരുന്ന സന്ദേശങ്ങള്‍ അവഗണിക്കുകയാണ് നല്ലതെന്ന് പോലീസ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]