
ദോഹ- ഓള്‍ഡ് ദോഹ പോര്‍ട്ട് സംഘടിപ്പിക്കുന്ന പ്രഥമ ജെറ്റ് സ്കീ ജമ്പിംഗ് മത്സരം സെപ്റ്റംബര്‍ 22, 23 തിയ്യതികളില്‍ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെ നടത്തുമെന്ന് ഓള്‍ഡ് ദോഹ പോര്‍ട്ട് അധഃകൃതര്‍ അറിയിച്ചു.ഓള്‍ഡ് ദോഹ തുറമുഖത്തിന്റെ സമീപത്താണ് മത്സരം നടക്കുക. ശനിയാഴ്ചയാണ് അവാര്‍ഡ് ദാന ചടങ്ങ്. കണ്ടെയ്നേഴ്സ് യാര്‍ഡിലാണ് (കണ്ടെയ്നര്‍ 13) പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് സെപ്റ്റംബര്‍ 21ന് അവസാനിക്കും.
കോസ്റ്റ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റിയുമായി സഹകരിച്ച് മല്‍സരത്തിന് ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഓള്‍ഡ് ദോഹ തുറമുഖം അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പങ്കെടുക്കുന്നവര്‍ ഹെല്‍മെറ്റും ആവശ്യമായ എല്ലാ സംരക്ഷണ ഉപകരണങ്ങളും ധരിക്കണം. ഓള്‍ഡ് ദോഹ തുറമുഖം വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാന്‍ പോകുന്ന നിരവധി പരിപാടികളുടെ ഭാഗമായാണ് ഒന്നാം ജെറ്റ് സ്കീ ജമ്പ് മത്സരം സംഘടിപ്പിക്കുന്നത്.