
പാലക്കാട്: കാഴ്ച പരിമിതിയുള്ള ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും ലോട്ടറി മോഷ്ടിച്ചയാൾ പിടിയിൽ. തിരുവില്വാമല സ്വദേശി മുബീബാണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്.
500 രൂപയുടെ തിരുവോണം ബമ്പറാണ് ഇയാൾ കൂട്ടത്തോടെ കൈക്കലാക്കി മുങ്ങാൻ ശ്രമിച്ചത്. ബൈക്കെടുത്ത് മുങ്ങവെയാണ് ഇയാൾ പിടിയിലായത്.
സംഭവം ഇങ്ങനെ കാഴ്ചക്ക് പരിമിതിയുള്ള അർജ്ജുനന്റെ ഒരേ ഒരു ജീവിതമാർഗമാണ് ലോട്ടറി വിൽപ്പന. കാഴ്ച പരിമിതിയെ അതിജീവിച്ച് ജീവിക്കാൻ ഉള്ള ഏക വഴി എന്നുതന്നെ പറയാം.
ഈ പാവത്തിനെ പറ്റിച്ച് ലോട്ടറിയുമായി കടക്കാൻ ശ്രമിച്ചയാളാണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. ലോട്ടറി വാങ്ങാനെന്ന വ്യാജേന മുബീബ് അർജ്ജുനന്റെ അടുത്തെത്തി.
500 രൂപയുടെ ഓണം ബംബർ മാത്രമെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. ലോട്ടറി നോക്കുന്നതിനിടയിലാണ് 500 രൂപയുടെ ഏഴ് ടിക്കറ്റുകൾ മുബീബ് തട്ടിയെടുക്കാൻ ശ്രമിച്ചത്.
പക്ഷെ അകക്കണ്ണിൽ അർജ്ജുനൻ അപകടം കണ്ടു. ബൈക്കെടുത്ത് പോകാൻ ശ്രമിച്ച മുബീബിനെ തനിക്ക് കഴിയുന്ന രീതിയിൽ പിടിച്ചു നിർത്തി ബഹളം വച്ചു.
ബഹളം കേട്ട് നാട്ടുകാരെത്തിയാണ് മുബീബിനെ പിടികൂടിയതും പൊലീസിൽ ഏൽപ്പിച്ചതും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]